Thursday, March 12, 2026 Last Updated 21 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 02.57 PM

ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരിയുടെ മൊഴി തുണച്ചു: എയര്‍ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത് മദ്യപിച്ച്

canada, delhi, air, india, pilot, alcohol

ഡിസംബര്‍ 23ന് കാനഡയില്‍നിന്നു ഡല്‍ഹിയിലേക്കു സര്‍വീസ് നടത്താനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. സര്‍വീസിനു മുന്‍പ് പൈലറ്റിനെ മദ്യം മണക്കുന്നതായി വാന്‍കൂവര്‍ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ് ജീവനക്കാരിയാണ് അറിയിച്ചത്. മദ്യം വാങ്ങാനെത്തിയതായിരുന്നു പൈലറ്റ്.

ബ്രെത്തലൈസര്‍ പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായാണു വിവരം. പൈലറ്റിനെ കസ്റ്റഡിയിലെടുത്ത കനേഡിയന്‍ പൊലീസ് ഇക്കാര്യം കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചു. തുടര്‍ന്ന് മറ്റൊരു പൈലറ്റിനെ ഉപയോഗിച്ചാണു സര്‍വീസ് നടത്തിയത്. സുരക്ഷാ മാനേജ്‌മെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ അധികൃതര്‍ എയര്‍ ഇന്ത്യയ്ക്കു കത്തയച്ചതായാണു വിവരം.

പൈലറ്റിന്റെ ഫിറ്റ്‌നസില്‍ കനേഡിയന്‍ അധികൃതര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നെന്നും അന്വേഷണത്തിനുശേഷം ആവശ്യമെങ്കില്‍ അച്ചടക്കനടപടിയെടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Ads by Google
Saturday 03 Jan 2026 02.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW