Friday, March 13, 2026 Last Updated 17 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.08 AM

ഗ്രോക്കില്‍ അശ്ലീല ഉള്ളടക്കം: 'എക്‌സി'ന്‌ കേന്ദ്രത്തിന്റെ നോട്ടീസ്‌

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സി'ന്‌ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്‌ അയച്ചു. എക്‌സിന്റെ എ.ഐ. സര്‍വീസായ 'ഗ്രോക്‌' ദുരുപയോഗം ചെയ്‌ത്‌ അശ്ലീല, അനാശാസ്യ, ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങള്‍ സൃഷ്‌ടിക്കുകയും കൈമാറുകയും ചെയ്യുന്നതായ റിപ്പോര്‍ട്ടില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഐ.ടി. മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇതു തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ എക്‌സ്‌.
2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളും 2021-ലെ ഐടി ചട്ടങ്ങളും പാലിക്കുന്നതില്‍ 'എക്‌സ്‌' പരാജയപ്പെട്ടെന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രോക്കിന്റെ സാധ്യതകള്‍ ദുരുപയോഗംചെയ്‌ത്‌ സ്വകാര്യതയെയും അന്തസിനെയും ഹനിക്കുന്ന തരത്തില്‍ കൃത്രിമ ചിത്രങ്ങളും വീഡിയോകളും സൃഷ്‌ടിക്കുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം സൃഷ്‌ടിക്കുന്നത്‌ തടയാനായി ഗ്രോക്കിന്റെ സാങ്കേതിക, ഭരണ ചട്ടക്കൂടുകള്‍ പുനഃപരിശോധിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Ads by Google
Saturday 03 Jan 2026 10.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW