Thursday, March 12, 2026 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 09.52 AM

മലയാളി ഗാനത്തിന് കിടിലന്‍ ചുവടുവയ്പ്പുമായി ജാപ്പനീസ് യുവാക്കള്‍: സംഭവം കലക്കി എന്ന് നെറ്റീസണ്‍സ്

kizhakku, suryanudhichallo, malayalam, song, japanese, youth, dance

കഴിഞ്ഞ് കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഗാനമാണ് 'കിഴക്കു സൂര്യനുദിച്ചല്ലോ' എന്നത്. നിരവധി റീലുകളാണ് ഈ ഗാനം ഉപയോഗിച്ച് ആളുകള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയ്ക്ക് പുറത്തും വൈറലാകുകയാണ് ഈ മലയാള ഗാനം. ജപ്പാനിലെ ഒരു കൂട്ടം യുവാക്കള്‍ ഈ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗാനത്തിന്റെ വൈബിന് അനുസരിച്ച് അവര്‍ ചുവടുവയ്ക്കുന്നുണ്ട്.

'കാക്കെ ടാകു' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം ഒരു ദശലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമന്റുകളും വരുന്നുണ്ട്. കൂടുതലും മലയാളികളാണ് കമന്റുമായി രംഗത്തെത്തിയത്. 'കിഴക്ക് സൂര്യനുദിച്ചല്ലോ' എന്ന റാപ്പ് ഗാനം ഒരുക്കിയ ഫെജോയും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. 'ജപ്പാനിലേക്കും നമ്മളുടെ പാട്ടുകള്‍ എക്‌സ്‌പോര്‍ട്ടിംഗ് ആരംഭിച്ചിരുന്നു'എന്നായിരുന്നു കമന്റ്. 'ഇപ്പോഴാണ് ഈ പാട്ടിന് പറ്റിയ റീല്‍ കാണുന്നത്', 'ഡാന്‍സ് മെയ്ഡ് ഇന്‍ ജപ്പാന്‍, സോംഗ് മെയ്ഡ് ഇന്‍ കേരള', 'അടിപൊളി', 'ആഹാ, കൊല്ലാലോ', 'സൂപ്പറായിട്ടുണ്ട്' ഇങ്ങനെ പോകുന്നു കമന്റുകള്‍.

റാപ്പര്‍ ഫെജോയുടെ 'വഴികാട്ടി' എന്ന പുതിയ റാപ്പ് ഗാനത്തോടെയാണ് ഈ വരികള്‍ വൈറലായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇറങ്ങിയ 'സഞ്ചാരി' എന്ന ക്രിസ്തീയ ആല്‍ബത്തിലേതാണ് ആ പാട്ട്. അരൂര്‍ എംഎല്‍എ ആയ ദലീമ ജോജോയാണ് അന്ന് ആ ഗാനം പാടിയത്.

Ads by Google
Saturday 03 Jan 2026 09.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW