Wednesday, March 11, 2026 Last Updated 20 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 12.28 PM

ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി: പ്രവാസ മനസ്സുകളുടെ ഉത്സവമായി 'സ്റ്റാർ ലൈറ്റ്'

uploads/news/2026/01/818706/s.jpg

ദോഹ: ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്റ്റാർ ലൈറ്റ് 2025 – സീസൺ 2’ വർണ്ണാഭമായ കലാസന്ധ്യയായി.വ്യത്യസ്ത സംഘങ്ങളുടെ സ്വരസമന്വയംതീർത്ത സംഘഗാനമത്സരം കാണികൾക്ക് ഹൃദയാനുഭവമായി.ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടി
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദു ചൂഡൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഖത്തർ പത്തനംതിട്ട
ജില്ലാ പ്രസിഡന്റ് റോൻസി മത്തായി അധ്യക്ഷത വഹിച്ചചടങ്ങിൽ നാല്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുരുവിള ജോർജിനെ മൊമെന്റോ നൽകി ആദരിച്ചു. സംഘടനാ ഭാരവാഹികളായ ചാൾസ് പി. മാത്യു സ്വാഗതവും, അലൻ മാത്യു തോമസ് നന്ദിയും പറഞ്ഞു..ഐ.സി.സി, ഐ.സി.ബി.എഫ് ലീഡേഴ്‌സ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കൾ, വിവിധ ജില്ലാ ഭാരവാഹികൾ, കമ്മിറ്റി
അംഗങ്ങൾ, സാമൂഹിക– സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നൃത്തനൃത്ത്യങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഐസക് വർഗീസ്, വിപിൻ കെ. ബേബി, ചെറി ഫിലിപ്പ്, സെബി മാത്യു, അനുജ സൈറ മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഷഫീക്ക് അറക്കൽ

Ads by Google
Friday 02 Jan 2026 12.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW