Thursday, March 12, 2026 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 10.09 AM

പുതുവര്‍ഷത്തില്‍ മേശയ്ക്കടിയിലിരുന്ന് മുന്തിരി കഴിച്ചാല്‍ ഈ ഭാഗ്യങ്ങള്‍ തേടിയെത്തുമോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രെന്‍ഡ്

new-year, grape, trend, tradition

നിരവധി പ്രതീക്ഷകളോടെയാണ് ഓരോ വ്യക്തിയും പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. പോയ വര്‍ഷത്തെ ദുഃഖങ്ങളും പ്രയാസങ്ങളും മറന്ന് വരുംവര്‍ഷത്തെ സ്വപ്‌നങ്ങളുടെയും ആഗ്രഹങ്ങളുടെയും സാക്ഷാത്കാരമായിട്ടാണ് നാം കരുതുന്നത്. ലോകം 2026നെ വരവേറ്റു കഴിഞ്ഞു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ട്രെന്‍ഡും ഉടലെടുത്തു. പുതുവര്‍ഷരാവില്‍ അര്‍ധരാത്രിയില്‍ മേശയ്ക്കടിയിലിരുന്ന് 12 മുന്തിരികള്‍ കഴിക്കുക. വരും വര്‍ഷത്തില്‍ പ്രണയം, ഭാഗ്യം, ഐശ്വര്യം എന്നിവ കൈവരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതത്രേ.

കേള്‍ക്കുമ്പോള്‍ രസകരമാണെങ്കിലും ഇത് കേവലമൊരു സോഷ്യല്‍ മീഡിയാ ട്രെന്‍ഡ് അല്ലത്രേ. സ്‌പെയിനില്‍ നിലവിലുള്ള പുതുവര്‍ഷരാത്രിയിലെ ഒരു ആചാരമാണിത്. അതെ, 12 മുന്തിരികള്‍ ഒരു വര്‍ഷത്തെ ഓരോ മാസങ്ങളേയും പ്രതിനിധീകരിക്കുന്നു. അര്‍ധരാത്രിയില്‍ പുതുവര്‍ഷം പുലരുന്നതിന് വാട്ടുമുമ്പ് ഓരോ സെക്കന്റിലും ഓരോ മുന്തിരി വീതം കഴിക്കണം. അതാണ് ആ ആചാരം.

'ലാസ് ഡോസെ ഉവാസ് ഡി ലാ സുവെര്‍ട്ടെ' (Las Doce Uvas de la Suerte) ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരികള്‍ എന്നറിയപ്പെടുന്ന ഈ പാരമ്പര്യം 1800കളുടെ അവസാനത്തില്‍ മഡ്രിഡിലാണ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. ഡിസംബര്‍ 31 അര്‍ധരാത്രിയില്‍ പ്യൂര്‍ട്ട ഡെല്‍ സോള്‍ ചത്വരത്തിലെ ക്ലോക്കില്‍ 12 തവണ മണി മുഴങ്ങുമ്പോള്‍, കുടുംബാംഗങ്ങള്‍ ഒത്തുകൂടുകയും ഓരോ മണിമുഴക്കത്തിനും ഒന്ന് എന്ന ക്രമത്തില്‍ ആകെ 12 മുന്തിരികള്‍ കഴിക്കുകയും ചെയ്യുന്നു. അക്കാലത്തെ പ്രഭുക്കന്മാര്‍ ക്രിസ്മസ് കാലത്ത് മുന്തിരിയും ഷാംപെയിനും കഴിക്കുന്ന പതിവുണ്ടായിരുന്നുവെന്നും അതിനെ പരിഹസിച്ചുകൊണ്ട് സാധാരണക്കാര്‍ പ്യൂര്‍ട്ട ഡെല്‍ സോളില്‍ ഒത്തുകൂടി മുന്തിരി കഴിക്കാന്‍ തുടങ്ങിയതാണെന്നും കഥയുണ്ട്.

1900-കളുടെ അവസാനത്തില്‍ അലിസാന്റെ മേഖലയിലെ മുന്തിരി കര്‍ഷകര്‍ക്ക് ആവശ്യത്തിലധികം വിളവ് ലഭിച്ചു. അധികം വന്ന മുന്തിരികള്‍ വിറ്റഴിക്കാനായി അവര്‍ കണ്ടെത്തിയ ഒരു വിദ്യയായിരുന്നു ഈ 'ഭാഗ്യ മുന്തിരികള്‍' എന്ന ആശയം. ഇത് പിന്നീട് വലിയൊരു പാരമ്പര്യമായി മാറിയെന്നതാണ്മറ്റൊരു കഥ. ഈ പറഞ്ഞ ആചാരത്തിന്റെ സോഷ്യല്‍ മീഡിയാ പതിപ്പാണ് ഇപ്പോള്‍ നാം കാണുന്നത്. മേശക്കടിയിലിരുന്ന് മുന്തിരികള്‍ കഴിച്ചാല്‍ പ്രണയസാഫല്യവും ഭാഗ്യവും ഐശ്വര്യവും കൈവരുമെന്നാണ് പ്രചാരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW