-->
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ദരിദ്ര രാജ്യമായ ബുള്‍ഗേറിയ, യൂറോസോണിലെ 21ാമത്തെ അംഗമായി. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ മറികടന്നാണ് അവര്‍ യൂറോസോണിന്റെ ഭാഗമായത്. 1881 മുതല്‍ 'സിംഹം' എന്ന് അര്‍ത്ഥം വരുന്ന ലെവായിരുന്നു ബള്‍ഗേറിയയുടെ കറന്‍സി. 1997 മുതല്‍ രാജ്യങ്ങളിലെ കറന്‍സിയും ബുള്‍ഗേറിയയില്‍ സ്വീകരിക്കപ്പെട്ടു. ആദ്യം ഡച്ച് മാര്‍ക്കാണു സ്വീകരിച്ചത്. ഇപ്പോള്‍ യൂറോയ്‌ക്കും അംഗീകാരമായി. 65 ലക്ഷം ജനസംഖ്യയുള്ള ബള്‍ഗേറിയയില്‍ പുതിയ കറന്‍സിയുടെ പേരില്‍ ഭിന്നാഭിപ്രായമുണ്ട്. ചിലര്‍ യൂറോ അടിമച്ചല്‍പ്പിക്കതായി വിശ്വസിക്കുന്നു. അംഗീകാരം നല്‍കുന്നതിനു മുമ്പ് ഹിതപരിശോധന വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാരം നടക്കുമെന്നാണ് അനുകൂലികളുടെ നിലപാട്.