Wednesday, March 11, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.34 PM

യുൈക്രന്‍ സമാധാന കരാര്‍: 90% തയാറാണെന്നു സെലന്‍സ്‌കി

കീവ്‌: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാര്‍ 90% പൂര്‍ത്തിയായെന്നു യുൈക്രന്‍ പ്രസിഡന്റ്‌ വോളോഡിമിര്‍ സെലെന്‍സ്‌കി.
പുതുവത്സര പ്രസംഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ബാക്കിയുള്ള 10% സമാധാനത്തിന്റെയും യുൈക്രന്റെയും യൂറോപ്പിന്റെയും വിധി നിര്‍ണയിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 20 മിനിറ്റ്‌ നീണ്ട പ്രസംഗത്തില്‍, യുൈക്രന്‍ 'എന്തു വില കൊടുത്തും' സമാധാനം ആഗ്രഹിക്കുന്നില്ലെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. 'ഞങ്ങള്‍ക്ക്‌ യുദ്ധം അവസാനിക്കണം യുൈക്രന്‍ അവസാനിക്കരുത്‌' - അദ്ദേഹം പറഞ്ഞു. യുൈക്രനെ പിന്തുണച്ച നേതാക്കള്‍ക്ക്‌ സെലെന്‍സ്‌കി നന്ദി പറഞ്ഞു. ലക്ഷ്യങ്ങള്‍ സുരക്ഷാ ഉറപ്പുകളായി മാറണം, അതിനാല്‍ അവ അംഗീകരിക്കപ്പെടണം- അദ്ദേഹം ആവശ്യപ്പെട്ടു. ഫേ്ലാറിഡയില്‍ സെലെന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ ശേഷം, വാഷിംഗ്‌ടണ്‍ 15 വര്‍ഷത്തേക്കുള്ള സുരക്ഷാ ഉറപ്പുകള്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ നടപ്പാക്കുന്നതിനുള്ള സമയപരിധി വ്യക്‌തമല്ല.

Ads by Google
Thursday 01 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW