-->
ടെഹ്‌റാന്‍: വിലക്കയറ്റത്തിനെതിരേ ഇറാനില്‍ ആരംഭിച്ച സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റിയാലിന്റെ മൂല്യമിടഞ്ഞതാണു കലാപത്തില്‍ കലാശിച്ചത്. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ഇറാനിലെ ലൂര്‍ വംശജര്‍ താമസിക്കുന്ന മേഖലകളിലാണു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
വിലക്കയറ്റത്തിനെതിരേ കടയുടമകള്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ഇറാനിലെ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
ഇറാന്‍ സമ്പദ്‌വ്യവസ്‌ഥ 40 ശതമാനം വിലക്കയറ്റത്തെയാണ് നേരിടുന്നത്. പാശ്‌ചാത്യ ഉപരോധങ്ങളാണ് ഇറാനെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്.