Wednesday, March 11, 2026 Last Updated 32 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.34 PM

ബംഗ്ലാദേശില്‍ മറ്റൊരു ഹിന്ദു യുവാവിനു നേരെ ആക്രമണം

ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കു നേര്‍ക്കുള്ള ആക്രമണങ്ങള്‍ തുടരുന്നു. കഴിഞ്ഞ 31ന്‌ ഹിന്ദു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ച്‌ അവശനാക്കിയ ശേഷം തീകൊളുത്തി!. ശരിയത്ത്‌പൂര്‍ ജില്ലയില്‍ ഖോകോണ്‍ ദാസ്‌ (50) എന്നയാള്‍ക്കാണ്‌ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരുക്കേറ്റത്‌. വീട്ടിലേക്ക്‌ പോകുന്നതിനിടെ ദാസിനെ ജനക്കൂട്ടം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ മര്‍ദിക്കുകയും തീകൊളുത്തുകയുമായിരുന്നു.
രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദു മത വിശ്വാസികള്‍ക്കു നേര്‍ക്കുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്‌.ഡിസംബര്‍ 24 ന്‌ ബംഗ്ലാദേശിലെ കലിമോഹര്‍ യൂണിയനിലെ ഹൊസൈന്‍ഡംഗ പ്രദേശത്ത്‌ 29 കാരനായ അമൃത്‌ മൊണ്ടല്‍ എന്ന യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.
ഡിസംബര്‍ 18-ന്‌ മൈമെന്‍സിംഗിലെ ഭാലുക ഉപസിലയിലുള്ള ഫാക്‌ടറിയില്‍ ഒരു മുസ്ലീം സഹപ്രവര്‍ത്തകന്‍ വ്യാജ ദൈവനിന്ദ ആരോപിച്ച്‌ ഹിന്ദുയുവാവായ ദിപു ചന്ദ്ര ദാസി(25)നെ ആള്‍ക്കൂട്ടം തല്ലിക്കൊന്നശേം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി തീയിട്ടത്‌ ലോകത്തെ ഞെട്ടിച്ചിരുന്നു. നോബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക്‌ ബംാദേശ്‌ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും നിരവധി മനുഷ്യാവകാശ സംഘടനകളിലും രോഷത്തിനു വഴിവച്ചു.

Ads by Google
Thursday 01 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW