Thursday, March 12, 2026 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 05.25 PM

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം

സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
udf candidate

കണ്ണൂര്‍ മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഏജന്‍റിനെയും മുഖംമൂടി സംഘം ക്രൂരമായി മര്‍ദിച്ചു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇന്നലെ കണ്ണൂര്‍ ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബൂത്ത് ഏജന്‍റുമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും സിപിഎമ്മിന്‍റെ അതിക്രമങ്ങള്‍ ഉണ്ടായി എന്ന പരാതി ഉയര്‍ന്നിരുന്നു. അതിനുള്ള തെളിവെന്നപോലെയാണ് ഈ അക്രമസംഭവവും പുറത്തുവന്നിരിക്കുന്നത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന ഷീന ടി എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി, പോളിംഗ് ഏജന്‍റായ നരേന്ദ്രബാബു എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. നരേന്ദ്ര ബാബു ജനസേവന കേന്ദ്രം നടത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥിയും അവിടെ വന്നിരുന്നു. ആ സമയത്താണ് അക്രമി സംഘം മുഖംമൂടി ധരിച്ച് അവിടെയെത്തിയത്. സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഇവര്‍ നരേന്ദ്ര ബാബുവിനെ ക്രൂരമായി മര്‍ദിച്ചു. കംപ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചു. നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മര്‍ദിച്ചു. സ്ഥാനാര്‍ത്ഥിയായ ഷീനയെയും മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW