-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍പോറ്റി സോണിയാഗാന്ധിയെ കണ്ടിരുന്നെന്നും അതിന് ആര് അവസരം നല്‍കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ എന്താണെന്നും ആരാണ് സോണിയാഗാന്ധിയെ കാണാന്‍ അപ്പോയ്ന്‍മെന്റ് എടുത്തതാരാണെന്നും ചോദിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എല്‍ഡിഎഫ് യുഡിഎഫ് വാക്‌പോര് തുടരുകയാണ്. എസ്‌ഐടിയില്‍ പുതിയ ആളെ ഉള്‍പ്പെടുത്തിയതിന് എതിരേ നേരത്തേ കോണ്‍ഗ്രസ് രംഗത്ത് വന്നു. അന്വേഷണസംഘത്തെ നിയന്ത്രിക്കാന്‍ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആക്ഷേപം. എന്നാല്‍ അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക് എത്തുന്നതിനാലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നാണ് സിപിഎം ആരോപണം. എസ്‌ഐടി യെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടിയ്ക്ക് മേല്‍ സമ്മര്‍ദ്ദമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അഭിപ്രായത്തെ തള്ളുകയും ചെയ്തു. നേരത്തേ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടിലായിരുന്നു പ്രതികരണം. മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ വിളിച്ചതിനെ ബാലന്‍സ് ചെയ്യുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. അതേസമയം തന്നെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.