-->
സിഡ്‌നി: പുത്തന്‍ പ്രതീക്ഷകളുമായി ആഹ്‌ളാദാരവങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് മഹാസമുദ്ര രാജ്യമായ കിരിബാട്ടിയിലെ കിരിറ്റിമാറ്റിയിലാണ് ഔദ്യോഗികമായി 2026 പിറവിയെടുത്തത്. ഇന്ത്യന്‍ സമയം ഇന്നലെ 3.30 ന് ഇവിടെ നവവര്‍ഷമെത്തി. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണ-ഉത്തര കൊറിയകള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും പുതുവര്‍ഷം ആദ്യമെത്തി. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രകടനങ്ങളുടെയും നൃത്ത-സംഗീത അകമ്പടിയോടെയുമാണ് പുതിയ വര്‍ഷത്തിലേക്കു ലോകം പദമൂന്നിയത്.
ഓക്‌്ലന്‍ഡിലെ 240 മീറ്റര്‍ ഉയരമുള്ള വിഖ്യാതമായ സ്‌കൈ ടവറിനു സമീപം നടന്ന ആഘോഷപരിപാടികളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. നവവത്സരത്തലേന്നിന്റെ തലസ്‌ഥാനമെന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ആഘോഷം പരകോടിയിലെത്തി.