Friday, March 13, 2026 Last Updated 44 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 02.57 PM

പുതിയതായി ഒരു സിഗ്‌നേച്ചര്‍ സീരീസ് കൂടി അവതരിപ്പിയ്ക്കാന്‍ ഒരുങ്ങി മോട്ടറോള

on

മോട്ടറോളയുടെ ഫോള്‍ഡബിള്‍ ഫോണുകള്‍ അടങ്ങുന്ന റേസര്‍ സീരീസ്, മോട്ടോ ജി സീരീസ്, ഏറെ പ്രശസ്തമായ എഡ്ജ് സീരീസ് എന്നിവയാണ് മോട്ടറോളയുടെ പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ സീരീസുകള്‍. ഈ നിരയിലേക്ക് പുതിയതായി ഒരു സിഗ്‌നേച്ചര്‍ സീരീസ് കൂടി എത്താന്‍ പോകുന്നു. എഡ്ജ് സീരീസിന് മുകളില്‍ നില്‍ക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സീരീസായിട്ടാകും മോട്ടറോള സിഗ്‌നേച്ചര്‍ സീരീസ് (motorola Signature premium series) എത്തുക. പുതിയ സീരീസ് വരുന്നതിന്റെ മുന്നോടിയായി ടീസര്‍ ഉള്‍പ്പെടെ പുറത്തു വന്നിട്ടുണ്ട്.

മോട്ടറോളയുടെ എഡ്ജ് സീരീസിലെ പ്രീമിയം മോഡലായ അള്‍ട്ര ആയിരിക്കും സിഗ്‌നേച്ചര്‍ സീരീസില്‍ ആദ്യ ഫോണായി എത്തുക എന്നാണ് ലീക്ക് റിപ്പോര്‍ട്ട്. അതായത് എഡ്ജ് 70 അള്‍ട്രയാകും മോട്ടറോള സിഗ്‌നേച്ചര്‍ സീരീസിലെ ആദ്യ മോഡല്‍. എഡ്ജ് അള്‍ട്രാ മോഡലുകള്‍ക്ക് പകരമായിട്ടാണ് പുതിയ സിഗ്‌നേച്ചര്‍ സീരീസ് മോട്ടറോള അവതരിപ്പിക്കുന്നതെന്നും ഇത് കമ്പനിയുടെ അടുത്ത ടോപ്പ്-എന്‍ഡ് ഫോണായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നത് പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ് കരുത്തലാകും ഈ ഫോണ്‍ എത്തുക എന്നാണ്. കൂടാതെ ഇതില്‍ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് 1.5K OLED പാനല്‍ പ്രതീക്ഷിക്കാമെന്നും സൂചനയുണ്ട്.

16GB റാമും ആന്‍ഡ്രോയിഡ് 16 ഒഎസും മോട്ടറോള സിഗ്‌നേച്ചര്‍ സീരീസിലെ ആദ്യ മോഡലില്‍ ഉണ്ടാകും എന്ന് ഗീക്ക്‌ബെഞ്ച് ലിസ്റ്റിങ് അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സോണി ലിറ്റിയ മെയിന്‍ സെന്‍സറും ഉയര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടെ ട്രിപ്പിള്‍ 50MP ക്യാമറ സജ്ജീകരണം ഈ സിഗ്‌നേച്ചര്‍ മോഡലില്‍ പ്രതീക്ഷിക്കാം. ചതുരാകൃതിയിലുള്ള ക്യാമറ യൂണിറ്റാണ് മോട്ടറോള സിഗ്‌നേച്ചര്‍ സീരീസിലെ ആദ്യ മോഡലില്‍ ഉള്ളത് എന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം. കാര്‍ബണ്‍, മാര്‍ട്ടിനി ഒലിവ് എന്നീ രണ്ട് ഫിനിഷുകളിലാണ് ചിത്രങ്ങളില്‍ ഈ ഫോണ്‍ കാണപ്പെടുന്നത്. ഇമേജിംഗിനും മള്‍ട്ടിമീഡിയയ്ക്കും പ്രാധാന്യം നല്‍കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കാം സിഗ്‌നേച്ചര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Ads by Google
Ads by Google
TRENDING NOW