Thursday, March 12, 2026 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 02.55 PM

സാംസങിന്റെ ഈ 5ജി മോഡലിന് വിലയും കുറവ് ഫീച്ചറുകള്‍ ഗംഭീരവും

uploads/news/2025/12/818377/d (5).jpg

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ആരാധകരെ സംബന്ധിച്ചിടത്തോളം നിരവധി പേരുടെ ഇഷ്ട ബ്രാന്‍ഡാണ് സാംസങ്. 10000 രൂപയില്‍ താഴെ വിലയില്‍ ഒരു പുതിയ 5ജി ഫോണ്‍ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സാംസങ്ങില്‍ നിന്ന് ലഭ്യമായിട്ടുള്ള പ്രധാന ഓപ്ഷനുകളിലൊന്നാണ്ഗാലക്‌സി എ06 5ജി (Samsung Galaxy A06 5G). ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഗാലക്‌സി എ06 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് സാംസങ് ഗാലക്‌സി A06 5Gയുടെ 4GB+ 64GB മോഡലിന് 10,499 രൂപയും 4GB+ 128GB മോഡലിന് 11,499 രൂപയും 6GB+ 128GB മോഡലിന് 12,999 രൂപയുമായിരുന്നു വില. ഇപ്പോഴും അതേ വിലയില്‍ തന്നെയാണ് സാംസങ് വെബ്‌സൈറ്റില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഗാലക്‌സി എ06 5ജി 9,699 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. 750 രൂപ ക്യാഷ്ബാക്ക്, 5ശതമാനം ക്യാഷ്ബാക്ക് എന്നീ ഡിസ്‌കൗണ്ട് ഓഫറുകളാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഈ മോഡലിന് ലഭ്യമായിട്ടുള്ളത്. ആമസോണില്‍ ഗാലക്‌സി എ06 5ജിയുടെ അടിസ്ഥാന മോഡല്‍ 9899 രൂപ വിലയില്‍ വാങ്ങാനാകും. കൂടാതെ ഗാലക്‌സി എ06 5ജി 4GB+ 128GB വേരിയന്റ് 10,379 രൂപ വിലയില്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1500 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 9000 രൂപയില്‍ താഴെ വിലയില്‍ ഈ ബജറ്റ് സാംസങ് ഗാലക്‌സി 5ജി ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഗാലക്‌സി എ06 5ജിയുടെ കരുത്ത്. 6.7 ഇഞ്ച് (720 x 1600 പിക്‌സലുകള്‍) HD+ LCD സ്‌ക്രീന്‍, 800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 50MP മെയിന്‍ ക്യാമറ, ( f/1.8 അപ്പേര്‍ച്ചര്‍), 2MP ഡെപ്ത് സെന്‍സര്‍ (f/2.4 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

ഫ്രണ്ടില്‍ സെല്‍ഫിക്കും മറ്റുമായി f/2.0 അപ്പേര്‍ച്ചറുള്ള 8MP ക്യാമറയാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 7 ല്‍ ആണ് പ്രവര്‍ത്തനം. 4 OS അപ്ഗ്രേഡുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും. ആം മാലി-G57 MC2 ജിപിയു, 4GB/6GB LPDDR4X റാം, 64GB/128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം, 25W ഫാസ്റ്റ് ചാര്‍ജിങ്, 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, IP54 റേറ്റിങ്, 5G SA/NSA എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW