Friday, March 13, 2026 Last Updated 33 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 12.40 PM

ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന രാജകുമാരി: സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍ കയറിയും മൃഗങ്ങളോട് ഇടപെട്ടും ഓസ്‌ട്രേലിയന്‍ ജീവിതം

princess, ingrid, australia, adventure

സിഡ്‌നി സര്‍വകലാശാലയില്‍ പഠിക്കാനെത്തിയ നോര്‍വേയിലെ കിരീടാവകാശിയായ ഇന്‍ഗ്രിഡ് അലക്‌സാണ്ട്ര രാജകുമാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വിദ്യാര്‍ത്ഥിയെന്നതിലുപരി ഓസ്‌ട്രേലിയന്‍ സംസ്‌കാരവും ജീവിതവും നേരിട്ട് അനുഭവിച്ചറിയുകയണ് ഈ 21 കാരി.

'ബില്‍ബി'കളും ഹംഫ്രി എന്ന കോലയും ഉള്‍പ്പെടെയുള്ള മൃഗങ്ങളോട് ഇടപെട്ടും കംഗാരുക്കള്‍ക്ക് ഭക്ഷണം നല്‍കിയുമാണ് ഇത്തവണ ഇന്‍ഗ്രിഡ് രാജകുമാരി ശ്രദ്ധ നേടിയത്. ഓസ്‌ട്രേലിയയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ടറോംഗ മൃഗശാല സന്ദര്‍ശനത്തിനിടെയായിരുന്നു ഈ സംഭവം.

ജീന്‍സും വെളുത്ത ടീഷര്‍ട്ടും ധരിച്ചെത്തിയ ഇന്‍ഗ്രിഡ് രാജകുമാരി സിഡ്‌നിയിലെ ഓപ് ഷോപ്പുകളില്‍ (സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പുകള്‍) നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിലും താല്‍പര്യം കാട്ടി. ഓസ്‌ട്രേലിയന്‍ സാമൂഹിക ജീവിതവുമായി രാജകുമാരി പെട്ടെന്ന് ഇഴുകിച്ചേരുന്നുണ്ടെങ്കിലും, അവിടുത്തെ റോഡ് നിയമങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ.

അടുത്തിടെ സുഹൃത്തിനൊപ്പം യൂബര്‍ ടാക്‌സിയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇന്‍ഗ്രിഡ് രാജകുമാരിക്ക് അമളി പറ്റിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നോര്‍വേയില്‍ വലതുവശത്ത് വാഹനങ്ങള്‍ ഓടിക്കുന്ന ശീലമുള്ള രാജകുമാരി, സിഡ്‌നിയില്‍ കാര്‍ എത്തിയപ്പോള്‍ െ്രെഡവറുടെ വശത്തുള്ള ഡോര്‍ ഹാന്‍ഡിലിലേക്ക് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ ഇടതുവശത്തുകൂടിയാണ് വാഹനങ്ങള്‍ ഓടിക്കുന്നത് എന്ന കാര്യം ഇന്‍ഗ്രിഡ് രാജകുമാരി മറന്നതാണ് അമളിക്ക് കാരണമായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW