-->
ദോഹ: ഖത്തറിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ജില്ലാ ആർട്സ് & കൾച്ചറൽ അസോസിയേഷ(KODACA)ന്റെ 19-ാം വാർഷികാഘോഷം ‘ഓർമ്മച്ചെപ്പ്’ കാലവഴിയിൽ നിന്ന് കോരിയെടുത്ത ഓർമ്മകളുടെ ആഘോഷമായി. ഐസിസി അശോക ഹാളിൽനടന്ന
ആഘോഷ പരിപാടികൾഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. കോഡാക്കാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഐ.എസ്.സി പ്രസിഡന്റ് ഇപി അബ്ദുൾ റഹ്മാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് , ഇൻകാസ്ഖത്തർ രക്ഷാധികാരി ജോപ്പച്ചൻ തെക്കേകൂറ്റ് ,കോഡാക്ക ജനറൽ സെക്രട്ടറി ഡോ.ജോർജ് ജോസഫ് , സിനിൽ ജോർജ് എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്നകലാവിരുന്നുകൾ അരങ്ങേറി.1970-കളിലെ മലയാള സിനിമയുടെ സംഗീതസൗന്ദര്യങ്ങളും വികാരഭാവങ്ങളും ഒരുമിച്ച് അവതരിപ്പിച്ച ‘ഓർമ്മച്ചെപ്പ്’ സദസ്സിനെ പഴയകാലത്തിന്റെ സുവർണ്ണ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാടൻപാട്ടും സിനിമാറ്റിക് നൃത്തവും ഗാനമേളയും ചേർന്ന കലാസന്ധ്യ സദസ്സിനെ ആവേശത്തിന്റെ തരംഗത്തിലാഴ്ത്തി. പ്രോഗ്രാം കോഓർഡിനേറ്റർ സഹീർ അബ്ദുൽ കരീം, സെക്രട്ടറി അബ്ദുൽ കരീം ലബ്ബ, സിമി ചന്ദ്രൻ, രഞ്ജു അനൂപ്, മഞ്ചു മനോജ് എന്നിവരും കോഡാക്കാ പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ