Wednesday, March 11, 2026 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 12.19 PM

ഫോക്കസ് ഗോൾ സോക്കറിൽ ഫ്രൈഡേ ഫിഫ മഞ്ചേരിക്ക് കിരീടം

uploads/news/2025/12/818357/f.jpg

ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ സംഘടിപ്പിച്ച മൂന്നാമത് ഫുട്ബോൾ ടൂർണമെൻ്റ് 'ഗോൾ സോക്കറി'ൽ ഫ്രൈഡേ ഫിഫ മഞ്ചേരി ജേതാക്കളായി.ഗോളുകളിൽ സമനില പാലിച്ച ഫൈനൽ മത്സരം ആവേശത്തിന്റെ അതിരുകൾ തൊട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു. സമ്മർദ്ദ നിമിഷങ്ങളെ മറികടന്നാണ് ഓർബിറ്റ് എഫ്സിയെ കീഴടക്കി ഫ്രൈഡേ ഫിഫ മഞ്ചേരി കപ്പിൽ മുത്തമിട്ടത്. അൽ മെഷാഫ് ജെംസ് അക്കാദമിയിൽ നടന്ന ടൂർണമെൻ്റിൽ 16 ടീമുകളാണ് ബൂട്ട് കെട്ടിയത്.വിജയികൾക്ക് ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ സി. ഒ. ഒ അമീർ ഷാജി ട്രോഫി സമ്മാനിച്ചു. റിയാദ മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് മാനേജർ ഷഫീഖ് മെഡലുകൾ നൽകി. റണ്ണർ അപ്പിനുള്ള ട്രോഫി മാർക്ക് മാനേജർ ഫാസിൽ സമ്മാനിച്ചു. ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ ഡെപ്യൂട്ടി സി.ഇ. ഒ. സഫീറുസ്സലാം മെഡലുകൾ നൽകി. ടൂർണ്ണമെൻ്റിലെ ടോപ്സ്കോറർ ട്രോഫി അഞ്ച് ഗോളുകൾ നേടി ഫ്രൈഡേ ഫിഫ മഞ്ചേരിയുടെ ശാഹിനും ഫൈനലിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഓർബിറ്റ് എഫ്സി ഗോൾകീപ്പർ റാഷിദും കരസ്ഥമാക്കി. ടൂർണ്ണമെൻ്റിലെ മികച്ച ഗോൾകീപ്പറായി ഫ്രൈഡേ ഫിഫ മഞ്ചേരിയുടെ ഷഹീനെ തെരഞ്ഞെടുത്തു.ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ ഇവൻ്റ് മാനേജർ ആഷിഖ് ബേപ്പൂർ, മൊയ്തീൻ ഷാ, ഫായിസ് എളയോടത്ത്, ഹാഫിസ് ഷബീർ, മുസ്തഫ, ശംസീർ, മിഥ്‌ലാജ്, ഫൈസൽ ഭരണിക്കൽ, അനീസ് അസീസ് തുടങ്ങിയവർ ടൂർണമെൻ്റ് നിയന്ത്രിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Wednesday 31 Dec 2025 12.19 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW