Wednesday, March 18, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.33 PM

ന്യൂ ബ്രാന്‍ഡ് മദ്യത്തിന് പുതിയ പേരുണ്ടോ കയ്യില്‍? പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ച് ബെവ്‌കോ

malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്
uploads/news/2025/12/818189/5.gif
photo; representative image

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങൾക്കും സുവർണ്ണാവസരം. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് നല്‍കാം. മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം നൽകുമെന്ന് ബെവ്‌കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

പേരും ലോഗോയും നൽകാം; സമ്മാനം നേടാം

പാലക്കാട് ഡിസ്റ്റിലറിയിൽ നിന്നാണ് സർക്കാർ മേൽനോട്ടത്തിൽ പുതിയ ബ്രാൻഡി ഉൽപ്പാദിപ്പിക്കുന്നത്. ഈ പുതിയ ബ്രാൻഡിക്ക് അനിയോജ്യമായ പേരും ലോഗോയുമാണ് ബെവ്‌കോ തേടുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും നൽകുന്ന വ്യക്തിക്ക് 10,000 രൂപ പാരിതോഷികം ലഭിക്കും.

അപേക്ഷിക്കേണ്ട തീയതി

താൽപ്പര്യമുള്ളവർക്ക് ജനുവരി 7-നകം തങ്ങളുടെ നിർദ്ദേശങ്ങൾ ബെവ്‌കോയ്ക്ക് സമർപ്പിക്കാവുന്നതാണ്. ലോഗോ ഡിസൈൻ ചെയ്യുന്നവർക്കും പേര് നിർദ്ദേശിക്കുന്നവർക്കും ഒരേപോലെ ഈ മത്സരത്തിൽ പങ്കെടുക്കാം. കേരളത്തിന്റെ തനത് ശൈലിയോ അല്ലെങ്കിൽ വിപണിയിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ട്രെൻഡി പേരുകളോ സമർപ്പിക്കാവുന്നതാണ്.

Ads by Google
Tuesday 30 Dec 2025 04.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW