Saturday, March 14, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 01.27 PM

റിയല്‍മി ജിടി 7T 5ജി 5000 രൂപ വിലക്കുറവില്‍ ആമസോണില്‍ നിന്ന് സ്വന്തമാക്കാം

on

ഈ വര്‍ഷം മേയില്‍ ആണ് റിയല്‍മി ഈ ജിടി സീരീസ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. റിയല്‍മി ജിടി 7T 5ജിയുടെ 8GB + 256GB വേരിയന്റിന് 34,999 രൂപയും, 12GB + 256GB വേരിയന്റിന് 37,999 രൂപയും, ടോപ്പ്-എന്‍ഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. ഈ ഡിസംബറിന്റെ തുടക്കത്തില്‍ റിയല്‍മി ഡേയ്‌സ് സെയില്‍ നടന്നപ്പോള്‍ പോലും ഇതേ വിലയില്‍ തന്നെയാണ് ഈ മോഡലുകള്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഡിസംബര്‍ അവസാനിക്കാറായ ഈ ഘട്ടത്തില്‍ റിയല്‍മി ക്രിസ്മസ് സെയില്‍ ഡീലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30000 രൂപയില്‍ താഴെ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ അവസരമുണ്ട്.

റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 34999 രൂപ പ്രാരംഭ വിലയില്‍ തന്നെയാണ് ഈ മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ 30999 രൂപ വിലയില്‍ റിയല്‍മി GT 7T സ്വന്തമാക്കാം. ആമസോണില്‍ റിയല്‍മി ജിടി 7T 33999 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഔദ്യോഗിക വെബ്‌സൈറ്റിനെക്കാള്‍ 1000 രൂപ വിലക്കുറവില്‍, ഇത് കൂടാതെ 4000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. അതിനാല്‍ ആകെ 5000 രൂപ വിലക്കുറവിന് ശേഷം 29999 രൂപ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണില്‍ നിന്ന് വാങ്ങാനാകും.

റിയല്‍മിയുടെ ജിടി 7ന്റെ ഒരുപടി താഴെ നില്‍ക്കുന്ന ഒരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ജിടി 7T 5ജി. 3.25GHz ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 8400-MAX 4nm ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് 120Hz OLED ഡിസ്‌പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 360Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിള്‍ റേറ്റ്, 100% DCI-P3 കളര്‍ ഗാമട്ട് എന്നിവ ഇതിലുണ്ട്. 50MP മെയിന്‍ ക്യാമറ (1/1.56' സോണി IMX896 സെന്‍സര്‍, f/1.8 അപ്പേര്‍ച്ചര്‍, OIS), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.45 അപ്പേര്‍ച്ചര്‍ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

120W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി, ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP69 റേറ്റിങ്‌സ്, ഡ്യുവല്‍ സിം (നാനോ+നാനോ), 5G SA/ NSA, ഡ്യുവല്‍ 4G VoLTE എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 6.0ല്‍ ആണ് പ്രവര്‍ത്തനം. 3-ഒഎസ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. റേസിംഗ് യെല്ലോ, ഐസ്സെന്‍സ് ബ്ലൂ, ഐസ്സെന്‍സ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം.

Ads by Google
Ads by Google
TRENDING NOW