Thursday, March 12, 2026 Last Updated 38 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 01.25 PM

വിവോയുടെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാം

on

വിവോയുടെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാം

ഈ വര്‍ഷം ഒക്ടോബറിലാണ് വിവോ വി60e ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന്റെ പ്രധാന പ്രത്യേകത 30000 രൂപയില്‍ താഴെ വിലയില്‍ 200MP മെയിന്‍ ക്യാമറ സഹിതം എത്തുന്ന ആദ്യ വിവോ ഫോണ്‍ എന്നതായിരുന്നു. ഇതിന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 31,999 രൂപയും 12GB + 256GB മോഡലിന് 33,999 രൂപയുമാണ് വില. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില വര്‍ധിക്കുന്ന ഈ സമയത്ത് വിവോ ഫോണ്‍ യഥാര്‍ഥ വിലയില്‍ തന്നെയാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വില കൂടിയില്ല, എന്നതിന് പുറമേ 2500 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ഇതിന് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ 27,499 രൂപ വിലയില്‍ വാങ്ങാന്‍ സാധിക്കും.

2500 രൂപ ബാങ്ക് ഡിസ്‌കൗണ്ടിന് പുറമേ 1000 രൂപ സ്റ്റുഡന്റ് ഡിസ്‌കൗണ്ടും വിവോ ഇ-സ്റ്റോറില്‍ ലഭ്യമാണ്. ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും യഥാര്‍ഥ വിലയില്‍ തന്നെ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ ഡിസ്‌കൗണ്ടില്‍ വ്യത്യാസമുണ്ട്. ആമസോണില്‍ 2500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതേസമയം ഫ്‌ലിപ്പ്കാര്‍ട്ടില്‍ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് ലഭ്യമായിട്ടുള്ളത്. ക്രിസ്മസ്- ന്യൂ ഇയര്‍ ഡിസ്‌കൗണ്ട് സീസണ്‍ ആയതിനാല്‍ക്കൂടിയാണ് ഈ വിവോ 5ജി ഫോണിന് ഇത്ര മികച്ച ഡിസ്‌കൗണ്ട് ലഭിച്ചിരിക്കുന്നത്. വിവോയുടെ സെഗ്മെന്റിലെ ആദ്യത്തെ 200MP ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍, ഇന്ത്യയിലെ ആദ്യത്തെ AI ഫെസ്റ്റിവല്‍ പോര്‍ട്രെയ്റ്റ് ഫീച്ചറുള്ള സ്മാര്‍ട്ട്‌ഫോണ്‍, 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്നിങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്നിങ്ങനെ ചില പ്രത്യേകതകളോടെ ലോഞ്ച് ചെയ്യപ്പെട്ട വിവോ ഫോണ്‍ ആണ് വിവോ വി60e 5ജി. 12GB വരെ റാം സഹിതം പുതിയ 7360-ടര്‍ബോ ചിപ്‌സെറ്റ് കരുത്തിലാണ് ഈ വിവോ ഫോണ്‍ എത്തിയിരിക്കുന്നത്.

120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392×1080 പിക്‌സലുകള്‍) FHD+ ക്വാഡ് കര്‍വ്ഡ് AMOLED സ്‌ക്രീന്‍, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 1900 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് OS 15 (3 ഒഎസ് അപ്ഡേറ്റുകളും 5 വര്‍ഷത്തേക്ക് സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും). 1/1.4' സാംസങ് HP9 സെന്‍സറുള്ള 200MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), 8MP അള്‍ട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേര്‍ച്ചര്‍), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം, f/2.0 അപ്പേര്‍ച്ചറുള്ള 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ. 90W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററി, ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP68 + IP69 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW