-->
ദോഹ: ഖത്തറിലെ ആരോഗ്യരംഗത്ത്ക്യാപ്, ജെ.സി.ഐ അക്രഡിറ്റേഷനോടെ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറീസ് സി. എസ്. ആർ പരിപാടികളുടെ ഭാഗമായി വർഷംതോറുംസംഘടിപ്പിച്ചുവരുന്നലൈഫ് സ്റ്റൈൽ ഡിസീസ് ചെക്കപ്പ് കാമ്പയിൻ ജനുവരി 1 മുതൽ 31 വരെ നടക്കുമെന്ന് മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായി 16-ാമത് തവണയാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഖത്തറിലെ വിദേശി തൊഴിലാളികളിൽ, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ വിഭാഗങ്ങളിൽ ജീവിതശൈലി രോഗങ്ങൾ നേരത്തേ കണ്ടെത്തുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ചീഫ് സ്ട്രാറ്റജിക് ഓഫീസർ
അൽഖമീര സണ്ണി പറഞ്ഞു. പ്രവാസികളിൽ വ്യാപകമായി കണ്ടുവരുന്ന ഡയബറ്റിസ്, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ, യൂറിക് ആസിഡ് സംബന്ധമായ അസുഖങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള എല്ലാ പ്രധാന പരിശോധനകളും കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി 500 റിയാലിലധികം ചെലവ് വരുന്ന ഈ പരിശോധനകൾ കാമ്പയിൻ കാലയളവിൽ കേവലം 50 റിയാലിന് ലഭ്യമാകും.
കഴിഞ്ഞ 16 വർഷത്തിനിടെ ഏകദേശം 80,000 പേർ കാമ്പയിൻ പ്രയോജനപ്പെടുത്തിയതായും പരിശോധനയ്ക്കെത്തിയവരിൽ 20–25 ശതമാനം പേർക്ക് വിവിധ ലൈഫ് സ്റ്റൈൽ രോഗങ്ങൾ കണ്ടെത്തിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി.
പരിശോധനയ്ക്കായി എത്താൻ കഴിയാത്തവർക്ക് ഹോം സാംപിൾ കലക്ഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് 75 റിയാൽ അധികം നൽകണം.
രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ ലബോറട്ടറി പ്രവർത്തിക്കും. പരിശോധനയ്ക്ക് എത്തുന്നവർ കുറഞ്ഞത് എട്ട് മണിക്കൂർ ഫാസ്റ്റിംഗിൽ ആയിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.2010 മുതൽ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് നടപ്പാക്കി വരുന്ന സിഎസ്ആർ (CSR) പദ്ധതികളുടെ ഭാഗമായാണ് ലൈഫ് സ്റ്റൈൽ ഡിസീസ് ചെക്കപ്പ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു.ഹിലാലിലെമൈക്രോ ഹെൽത്ത് ലബോറട്ടറീസിൽ നടന്ന വാർത്താസമ്മേളനത്തിൽകൺസൽട്ടന്റ് ഹിസ്റ്റോപാത്തോളജിസ്റ്റ് ഡോ. ഒൽഫ, മെഡിക്കൽ ഡയറക്ടർ ഡോ. വിജയ് വിഷ്ണു, ചീഫ് കസ്റ്റമർ ഓഫീസർ ഷഫീഖ് കെ.സി., ഓപ്പറേഷൻസ് ഹെഡ് നിജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ