Friday, March 13, 2026 Last Updated 30 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.54 AM

തായ്‌വാനുചുറ്റും സൈനിക അഭ്യാസവുമായി ചൈന

uploads/news/2025/12/818096/2.jpg

തായ്‌പേയ്‌: തായ്‌വാനു ചുറ്റും വലിയ തോതിലുള്ള സൈനികാഭ്യാസങ്ങളുമായി ചൈന. തായ്‌വാന്‍ കടലിടുക്കിലെ സംഘര്‍ഷം ഗണ്യമായി വര്‍ധിപ്പിക്കുന്ന നടപടിയാണിത്‌. സൈനികര്‍, യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, പീരങ്കി യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സംയോജിത സൈനികാഭ്യാസമാണ്‌ നടക്കുന്നത്‌. 'ജസ്‌റ്റിസ്‌ മിഷന്‍ 2025' എന്ന പേരില്‍ ഇന്നലെ തുടങ്ങിയ സൈനികാഭ്യാസം ഇന്നും തുടരും
കരയിലെയും കടലിലെയും ലക്ഷ്യങ്ങളില്‍ സിമുലേറ്റഡ്‌ സ്‌ൈട്രക്കുകളാണ്‌ നടത്തുന്നതെന്ന്‌ ചൈനയുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) വ്യക്‌തമാക്കി. തായ്‌വാന്‍ കടലിടുക്കിന്റെ വടക്കും തെക്കുപടിഞ്ഞാറുമുള്ള പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രധാന തുറമുഖങ്ങളുടെ ഉപരോധവും ദ്വീപിന്റെ പൂര്‍ണമായ വലയംചെയ്യലും ഉള്‍പ്പെടെ സംയുക്‌ത ദൗത്യ പരിശീലനമാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന്‌ ചൈനീസ്‌ പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു.
ദ്വീപിന്‌ സമീപം ഡസന്‍ കണക്കിന്‌ ചൈനീസ്‌ സൈനിക വിമാനങ്ങളും കപ്പലുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ തായ്‌വാന്റെ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ ചിലത്‌ തായ്‌വാന്റെ 24-നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ എത്തി. ചൈനയുടെ യുക്‌തിരഹിതമായ പ്രകോപനങ്ങളെ ശക്‌തമായി അപലപിക്കുന്നു. ചൈനീസ്‌ സേന പ്രാദേശിക സമാധാനത്തിനും സ്‌ഥിരതയ്‌ക്കും തുരങ്കം വയ്‌ക്കുകയാണ്‌. ദ്രുതപ്രതികരണ വ്യായാമങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും ദ്വീപിനെ സംരക്ഷിക്കാന്‍ തായ്‌വാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ചൈനീസ്‌ സൈനികാഭ്യാസങ്ങള്‍ വ്യോമ ഗതാഗതം തടസ്സപ്പെടുത്തുമെന്നും ഇന്ന്‌ 100,000-ത്തിലധികം രാജ്യാന്തര യാത്രക്കാരെയും 6,000 ആഭ്യന്തര യാത്രക്കാരെയും ബാധിക്കുമെന്നും തായ്‌വാന്‍ ഗതാഗത മന്ത്രാലയം ചൂണ്ടിക്കാട്ടി. വ്യോമയാന സുരക്ഷ ഉറപ്പാക്കാന്‍ രാജ്യാന്തര വിമാനങ്ങള്‍ നിയുക്‌ത അപകട മേഖലകളില്‍നിന്നു വഴിതിരിച്ചുവിട്ടേക്കുമെന്നും അധികൃതര്‍ അറിയിച്ചു.2022 മുതല്‍ തായ്‌വാനില്‍ ചൈന നടത്തുന്ന ആറാമത്തെ പ്രധാന യുദ്ധ അഭ്യാസമാണിത്‌. തായ്‌പേയ്‌ക്കായി അമേരിക്ക 11.1 ബില്യണ്‍ യു.എസ്‌. ഡോളറിന്റെ റെക്കോഡ്‌ ആയുധ പാക്കേജ്‌ പ്രഖ്യാപിച്ച്‌ വെറും 11 ദിവസത്തിനു ശേഷമാണിത്‌.ന്റ

Ads by Google
Tuesday 30 Dec 2025 08.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW