Friday, March 13, 2026 Last Updated 31 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 09.23 AM

ഹിപ്പോയുടേത് വെറും പൊണ്ണത്തടിയല്ല, നല്ല ഒന്നാന്തരം മസിലാണ്!

hippopotamus, anatomy

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളില്‍ മുന്‍പന്തിയിലാണ് ഹിപ്പോപൊട്ടാമസുകള്‍. ആഫ്രിക്കയാണ് സ്വദേശമെങ്കിലും നമ്മുക്ക് ഏറെ സുപരിചിതരാണ് ഇവ. വ്യത്യസ്തമായ പേരും രൂപവുമാണ് ഇവയുടെ ഈ പ്രശസ്തിക്ക് കാരണം. ഹിപ്പോയെന്നു പറയുമ്പോള്‍ തന്നെ തടിച്ചുകൊഴുത്ത ഒരു ജീവിയാണ് നമ്മുടെ മനസ്സിലെത്തുക. എന്നാല്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ ഹിപ്പോ പൊണ്ണത്തടിയനല്ല, മറിച്ച് മസിലുകള്‍ നിറഞ്ഞ ഉറച്ച ശരീരഘടനയാണ് ഈ മൃഗത്തിനുള്ളത്.

ആണ്‍ ഹിപ്പോകള്‍ 7 മുതല്‍ 10 വയസ്സിലും പെണ്‍ഹിപ്പോകള്‍ 5 മുതല്‍ 7 വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്. ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പോകള്‍ പ്രസവം അടുക്കുന്നതോടെ കൂട്ടത്തില്‍ നിന്നു മാറി ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കുകയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞുമായി കൂട്ടത്തിലേക്ക് തിരികെ വരികയുമാണ് ചെയ്യാറുള്ളത്. ഹിപ്പോകളില്‍ ആണുങ്ങള്‍ക്ക് മൂന്നര മീറ്റര്‍ വരെ നീളവും ഒന്നരമീറ്റര്‍ പൊക്കവും വരാറുണ്ട്. ആണ്‍ഹിപ്പോകള്‍ പെണ്‍ഹിപ്പോകളെക്കാള്‍ വലുപ്പമേറിയവയുമാണ്. തങ്ങള്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യര്‍ കയറിയാല്‍ ഹിപ്പോകള്‍ അക്രമാസക്തരാകാറുണ്ട്. തണുപ്പിനു വേണ്ടി ഹിപ്പോകള്‍ അധികസമയവും വെള്ളത്തില്‍ മുങ്ങിക്കിടക്കാറുമുണ്ട്. ഇത് അങ്ങോട്ടേക്ക് വരുന്ന ബോട്ടുകള്‍ക്കും മറ്റും അപായമുണ്ടാക്കും.

ആനകളില്‍ കൊമ്പുപോലെ ഹിപ്പോകള്‍ക്കും ടസ്‌കുകളുണ്ട്. ഇവ വളര്‍ന്നുകൊണ്ടേയിരിക്കും.ആണ്‍ ഹിപ്പോകള്‍ക്ക് 1550 കിലോ വരെ ഭാരം വയ്ക്കാം. എന്നാല്‍ ഇത്രയും ഭാരവും വച്ച് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയൊക്കെ വേഗത്തില്‍ ഇവയ്ക്ക് ഓടാന്‍ സാധിക്കും. മനുഷ്യരെ ഓടിത്തോല്‍പിക്കാമെന്നു സാരം. അതിശക്തമായ താടിയെല്ലുകളും മൂര്‍ച്ചയുള്ള പല്ലുകളും ഇവയ്ക്കുണ്ട്. കരജീവികളില്‍ ഏറ്റവും കരുത്തോടെ കടിക്കാനുള്ള ശേഷിയും ഇവയ്ക്കാണ്. ഹിപ്പോകളില്‍ ഒരു കുഞ്ഞന്‍ വിഭാഗവുമുണ്ട്. പിഗ്മി ഹിപ്പോ എന്നറിയപ്പെടുന്ന ഈ ജീവികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നവയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW