Friday, March 13, 2026 Last Updated 14 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 08.58 AM

പുറത്ത് ക്രിസ്തുമസ് അലങ്കോലമാക്കും ; പ്രധാനമന്ത്രി പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും

uploads/news/2025/12/818003/modi.jpg

തിരുവനന്തപുരം: പുറത്ത് ക്രിസ്തുമസ് അലങ്കോലമാക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നെന്നും തടയപ്പെടേണ്ടതിനെയെല്ലാം ഭരണകൂടം പിന്‍വാതില്‍ പ്രവേശനം നല്‍കുന്നുവെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ദീപിക. ക്രിസ്മസുമായി ബന്ധപ്പെട്ട് ക്രൈസ്തവര്‍ക്ക് നേശര ഉണ്ടായ അക്രമങ്ങളിലാണ് സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള 'ദീപിക'യുടെ വിമര്‍ശനം.

വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം പുതിയതല്ലെന്നും ക്രൈസ്തവര്‍ക്ക് നേരെ അക്രമം നടക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളികള്‍ കയറിയിറങ്ങുന്നത് രാജ്യത്തെ പൗരന്മാരെ കാണിക്കാന്‍ അല്ലെന്നും മറ്റു രാജ്യങ്ങളെ കാണിക്കാന്‍ ആണെന്നുമാണ് വിമര്‍ശനം. സംഘപരിവാര്‍ ആഘോഷങ്ങളെക്കാള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് പ്രധാനമന്ത്രിയുടെ ഈ നിശബ്ദതയാണെന്നും ദീപിക പറയുന്നു.

ഗോള്‍വാള്‍ക്കര്‍ മുതല്‍ മോഹന്‍ ഭാഗവത് വരെ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പ്രസംഗിച്ചു. എന്നിട്ടും അത് ലക്ഷ്യം കാണാതെ പോയത് ഭരണഘടന കോട്ട പോലെ കവചം ഒരുക്കിയത് കൊണ്ടാണെന്ന് ദീപികയില്‍ പറയുന്നു. എന്നാല്‍ ആ കോട്ടയുടെ കാവല്‍ക്കാര്‍ ആകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദതയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിമര്‍ശനം.

മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെയാണ്. ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ നാലു അഞ്ചും ഇരട്ടിയായി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. മതപരിവര്‍ത്തനം എന്ന പേരിലാണ് ആക്രമണങ്ങള്‍ മുഴുവന്‍ നടക്കുന്നത്. എന്നാല്‍ കര്‍വാപസി എന്ന പേരില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന് ഒരു കുഴപ്പവുമില്ലെന്നും വിമര്‍ശിക്കുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടത്. 11 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടായി. ഇക്കാര്യത്തില്‍ പ്രതിപക്ഷം ബിജെപി സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന നിവേദനം കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യന്‍ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കണമെന്നും ആവശ്യപ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW