Wednesday, March 11, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.10 AM

നടി ബ്രിജിറ്റ്‌ ബാര്‍ദോ അന്തരിച്ചു

uploads/news/2025/12/817958/29fr3.jpg

പാരിസ്‌: വിഖ്യാത ഫ്രഞ്ച്‌ നടിയും ഗായികയുമായ ബ്രിജിറ്റ്‌ ബാര്‍ദോ (91) അന്തരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ വസതിയിലായിരുന്നു അന്ത്യം. മൃഗാവകാശ-സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പാരീസില്‍ അവര്‍ സ്‌ഥാപിച്ച ബ്രിജിത്ത്‌ ബാര്‍ദോ ഫൗണ്ടേഷനാണ്‌ മരണവിവരം അറിയിച്ചത്‌. 1956 ല്‍ പുറത്തിറങ്ങിയ 'ആന്‍ഡ്‌ ഗോഡ്‌ ക്രിയേറ്റഡ്‌ വിമന്‍' എന്ന ചിത്രത്തിലൂടെ പ്രശസ്‌തയായി. നഗ്നയായി നൃത്തംചെയ്യുന്ന രംഗങ്ങളിലൂടെ വിവാദം സൃഷ്‌ടിച്ച ബ്രിജിറ്റ്‌ ആഗോളതലത്തില്‍ സെക്‌സ്‌ സിംബലെന്നും പേരെടുത്തു. 39 വയസുള്ളപ്പോള്‍ അഭിനയം ഉപേക്ഷിച്ച്‌ മൃഗങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ജീവിതം സമര്‍പ്പിച്ചു. ഫ്രാന്‍സില്‍ ബി.ബി. എന്ന ചുരുക്കപ്പേരില്‍ അറിയിപ്പെട്ടിരുന്ന ബ്രിജിറ്റ്‌, പിന്നീട്‌ അമേരിക്കയിലും ജനപ്രിയ താരമായി.
വിദേശ സിനിമകള്‍ക്ക്‌ അമേരിക്കയില്‍ വലിയ പ്രചാരം ലഭിക്കാനും ബ്രിജിറ്റിന്റെ ചിത്രങ്ങള്‍ കാരണമായി. 'എല്ലാ പെണ്‍കുട്ടികളും ബ്രിജിറ്റ്‌ ബാര്‍ദോയെപ്പോലെ നടക്കാനും വസ്‌ത്രം ധരിക്കാനും സ്വതന്ത്ര ആത്മാക്കളായി ജീവിക്കാനും ആഗ്രഹിക്കുന്നതായി' 1961-ല്‍ ലൈഫ്‌ മാഗസിന്‍ എഴുതി. സ്വതന്ത്ര ജീവിതത്തിന്റെ പ്രതീകമാണ്‌ ബാര്‍ദോയെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

Ads by Google
Monday 29 Dec 2025 02.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW