Wednesday, March 11, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.10 AM

തായ്‌ലന്‍ഡ്‌ -കംബോഡിയ വെടിനിര്‍ത്തല്‍ 'ക്രഡിറ്റ്‌ ' ഏറ്റെടുത്ത്‌ ട്രംപ്‌

വാഷിങ്‌ടണ്‍: തായ്‌ലന്‍ഡ്‌- കംബോഡിയ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത്‌ താനാണെന്ന്‌ അവകാശപ്പെട്ട്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. എട്ട്‌ മാസത്തിനിടെ താന്‍ എട്ട്‌ ആഗോള സംഘര്‍ഷങ്ങളില്‍ മധ്യസ്‌ഥത വഹിച്ചുവെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. 'തായ്‌ലന്‍ഡിനും കംബോഡിയയ്‌ക്കും ഇടയിലുള്ള യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുമെന്നും, ഉടമ്പടി അനുസരിച്ച്‌ അവര്‍ സമാധാനത്തോടെ ജീവിക്കുമെന്നും പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്‌. ഈ തീരുമാനത്തിലെത്തിയ ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു'- ട്രംപ്‌ ട്രൂത്ത്‌ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'എല്ലായ്‌പ്പോഴും എന്നപോലെ, വെടിനിര്‍ത്തലിനു സഹായിക്കാന്‍ കഴിഞ്ഞതില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്ക്‌ അഭിമാനമുണ്ട്‌! ഒരുപക്ഷേ അമേരിക്ക യഥാര്‍ത്ഥ ഐക്യരാഷ്‌ട്രസഭയായി മാറിയിരിക്കാം. കാരണം, ഏറ്റുമുട്ടലുകള്‍ പരിഹരിക്കാന്‍ യു.എന്‍. ഒന്നും ചെയ്‌തിട്ടില്ല'- ട്രംപ്‌ ആരോപിച്ചു.

Ads by Google
Monday 29 Dec 2025 02.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW