Wednesday, March 11, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.46 AM

ചൈനയുടെ അതിവേഗ ട്രെയിന്‍: 2 സെക്കന്‍ഡിനുള്ളില്‍ 700 കി.മീ. വേഗം !

uploads/news/2025/12/817848/1.jpg

ബെയ്‌ജിങ്‌: 2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം ആര്‍ജിച്ച്‌ ചൈനീസ്‌ ട്രെയിന്‍. ചൈനയുടെ അതിവേഗ മാഗ്‌ലെവ്‌ ട്രെയിന്‍ സൃഷ്‌ടിച്ചത്‌ പുതിയ റെക്കോഡ്‌. കണ്ണെടുക്കും മുമ്പേ മാഞ്ഞുപോകുന്ന ട്രെയിന്‍ പരീക്ഷിച്ചത്‌ ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഡിഫന്‍സ്‌ ടെക്‌നോളജിയിലെ ഗവേഷകരാണ്‌. ഒരു ടണ്‍ ഭാരവും വഹിച്ചാണു ട്രെയിന്‍ ഇത്രയും വേഗമാര്‍ജിച്ചത്‌.
പ്രത്യേക മാഗ്‌ലെവ്‌ ട്രാക്കിലാണു പരീക്ഷണം നടത്തിയത്‌. ഈ വേഗത കൈവരിച്ചതിന്‌ ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തുകയും ചെയ്‌തു. ഇതോടെ ഇത്‌ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്‌ടിങ്‌ ഇലക്‌ട്രിക്‌ മാഗ്‌ലെവ്‌ ട്രെയിന്‍ ആദ്യഘട്ടം പിന്നിട്ടു. പരീക്ഷണത്തിന്റെ വീഡിയോയില്‍ മിന്നല്‍ പിണര്‍ പോലെ ട്രെയിന്‍ പാഞ്ഞുപോകുന്നത്‌ കാണാം. കണ്ണുകള്‍ക്ക്‌ പോലും മനസിലാക്കാന്‍ സാധിക്കാത്തത്ര വേഗത! പിന്നില്‍ നേരിയ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ പാത മാത്രം അവശേഷിപ്പിച്ചുകൊണ്ടാണു ട്രെയിന്‍ മറഞ്ഞുപോയത്‌.
സൂപ്പര്‍കണ്ടക്‌ടിങ്‌ കാന്തങ്ങള്‍ ഉപയോഗിച്ച്‌ ട്രെയിന്‍ ട്രാക്കില്‍ സ്‌പര്‍ശിക്കാതെ മുകളിലേക്ക്‌ ഉയര്‍ന്ന്‌ മുന്നോട്ട്‌ നീങ്ങുന്നു.ഇതിന്റെ പ്രവേഗം വളരെ ശക്‌തമാണ്‌, ഒരു റോക്കറ്റ്‌ വിക്ഷേപിക്കാന്‍ പോലും അതു പര്യാപ്‌തമാണ്‌. ഈ വേഗതയില്‍ നഗരങ്ങളെ മിനിറ്റുകള്‍ക്കുള്ളില്‍ ബന്ധിപ്പിക്കാന്‍ കഴിയും. മാഗ്‌ലെവ്‌ ട്രെയിനിനെ വേഗത്തിലാക്കാന്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോമാഗ്നെറ്റിക്‌ ആക്‌സിലറേഷന്‍ സാങ്കേതികവിദ്യ ബഹിരാകാശ, വിമാനമേഖലകളിലും പ്രയോജനപ്പെടുത്താനാകും. റോക്കറ്റുകള്‍ക്കും വിമാനങ്ങള്‍ക്കും ഇലക്‌ട്രോമാഗ്നെറ്റിക്‌ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കൂടുതല്‍ വേഗതയില്‍, സുഗമമായി പറന്നുയരാനും ഇന്ധന ഉപഭോഗം കുറയ്‌ക്കാനും ചെലവ്‌ താഴ്‌ത്താനും കഴിയുമെന്നു നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഡിഫന്‍സ്‌ ടെക്‌നോളജിയിലെ പ്രഫ. ലി ജീ പറഞ്ഞു.
10 വര്‍ഷത്തെ ഗവേഷണമാണു വിജയംകണ്ടത്‌. ഈ വര്‍ഷം ജനുവരിയില്‍, അവര്‍ ഇതേ ട്രാക്കില്‍ ട്രെയിന്‍ മണിക്കൂറില്‍ 648 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിച്ചിരുന്നു. ഏകദേശം മൂന്ന്‌ പതിറ്റാണ്ട്‌ മുന്‍പ്‌, ഇതേ സര്‍വകലാശാലയാണു മനുഷ്യര്‍ക്ക്‌ സഞ്ചരിക്കാവുന്ന ആദ്യത്തെ സിംഗിള്‍ബോഗി മാഗ്‌ലെവ്‌ ട്രെയിന്‍ വികസിപ്പിച്ചത്‌. അതോടെ മാഗ്‌ലെവ്‌ സാങ്കേതികവിദ്യയില്‍ വൈദഗ്‌ദ്ധ്യം നേടിയ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറി.

Ads by Google
Sunday 28 Dec 2025 10.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW