-->
വാഷിങ്‌ടണ്‍: 'ഡേവിന്‍' ശീതക്കൊടുങ്കാറ്റിനെ തുടര്‍ന്നു യു.എസില്‍ 1,581 വിമാനങ്ങള്‍ റദ്ദാക്കി. അത് അവധിക്കാല യാത്ര നടത്തുന്ന യു.എസ്. പൗരന്മാര്‍ക്കു തിരിച്ചടിയായി. ആകെ 1,581 വിമാനങ്ങള്‍ റദ്ദാക്കുകയും 6,883 വിമാനങ്ങള്‍ വൈകുകയും ചെയ്‌തതായി ഫൈ്ലറ്റ് അവെയര്‍ അറിയിച്ചു. കാലിഫോര്‍ണിയയില്‍ കടല്‍ത്തീരത്ത് കനത്ത മഴയുണ്ടാകുമെന്നു കാലാവസ്‌ഥാ മുന്നറിയിപ്പുണ്ട്. മൂന്ന് കോടി ജനങ്ങളാണു ഭീഷണി നേരിടുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ കനത്ത മഞ്ഞുവീഴ്‌ചയും പ്രതീക്ഷിക്കുന്നുണ്ട്. താപനില ഗണ്യമായി കുറയുമെന്നും കാനഡയില്‍ അതിശൈത്യം ഉണ്ടാകുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.