-->
മുംബൈ: മഹാരാഷ്‌ട്രയില്‍ മറാത്തി ഭാഷ ശരിയായി സംസാരിക്കാത്തതിനു ആറു വയസുകാരിയെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. നവി മുംബൈയിലെ കലാംബോളിയില്‍ താമസിക്കുന്ന 30 വയസുകാരിയാണു മകളെ കൊലപ്പെടുത്തിയത്.
എന്നാല്‍, യുവതിയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാനാകില്ലെന്നാണു പോലീസിന്റെ നിലപാട്. അവര്‍ ആണ്‍കുട്ടിയെയാണ് ആഗ്രഹിച്ചതത്രേ. പെണ്‍കുട്ടിയായതിനാലാണു കൊലചെയ്‌തതെന്നാണു പോലീസിനു ലഭിച്ച സൂചന. യുവതി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്‌ചയായിരുന്നു കൊലപാതകം. വൈകുന്നേരം ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നായിരുന്നു അമ്മയുടെ നിലപാട്. പോസ്‌റ്റ്‌മോര്‍ട്ടത്തിലാണു കൊലപാതകം വ്യക്‌തമായത്.
പെണ്‍കുട്ടിക്ക് കുട്ടിക്കാലം മുതലേ സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അവള്‍ കൂടുതലും മറാത്തിക്ക് പകരം ഹിന്ദിയാണ് സംസാരിച്ചിരുന്നത്. അത് അമ്മയെ നിരന്തരം ദേഷ്യം പിടിപ്പിച്ചതായി പോലീസ് പറഞ്ഞു.