Friday, March 13, 2026 Last Updated 56 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.44 AM

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; കോച്ചിങ്‌ സെന്ററിന്‌ 11 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ യുണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്റെ മുന്‍കാല ഫലം പ്രസിദ്ധീകരിച്ചതിനു കോച്ചിങ്‌ സെന്ററിന്‌ 11 ലക്ഷം രൂപ പിഴ.
വിഷന്‍ ഐ.എ.എസ്‌. (അജയ്‌ വിഷന്‍ എജ്യുക്കേഷന്‍ ൈപ്രവറ്റ്‌ ലിമിറ്റഡ്‌) എന്ന സ്‌ഥാപനത്തിനാണ്‌ 2022, 2023 -ലെ യു.പി.എസ്‌.സി. സിവില്‍ സര്‍വീസ്‌ പരീക്ഷാ ഫലം തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നല്‍കിയതിനു ദേശീയ ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ) പിഴ ചുമത്തിയത്‌. 2019-ലെ ഉപഭോക്‌തൃ സംരക്ഷണ ലംഘനത്തിനാണു പിഴ.
സി.സി.പി.എ പ്രകാരം, ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പരസ്യങ്ങളില്‍ 2023 ലെ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ മികച്ച ആദ്യ 10-ല്‍ ഏഴും, മികച്ച ആദ്യ 100-ല്‍ 79 ഉം, 2022 ലെ പരീക്ഷയില്‍ മികച്ച ആദ്യ 50 റാങ്കുകളില്‍ 39 ഉം തങ്ങളുടെ സ്‌ഥാപനത്തില്‍ പഠിച്ച ഉദ്യോഗാര്‍ഥികളുടെതാണെന്ന്‌ അവകാശവാദം ഉണ്ടായിരുന്നു. വിജയിച്ച ഉദ്യോഗാര്‍ഥികളുടെ ഫോട്ടോയും പേരുകളും എന്നപേരില്‍ തെറ്റായി സ്‌ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതെല്ലാം വ്യാജമായി തയാറാക്കിയതാണെന്നു ദേശീയ ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി കണ്ടെത്തി.

Ads by Google
Sunday 28 Dec 2025 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW