Wednesday, March 11, 2026 Last Updated 28 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.48 AM

സിറിയന്‍ മോസ്‌കില്‍ സ്‌ഫോടനം; 8 മരണം

ദമാസ്‌കസ്‌: സിറിയയിലെ മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥനയ്‌ക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരുക്ക്‌.
ഹോംസ്‌ നഗരത്തിലെ അലാവൈറ്റ്‌ മേഖലയിലാണ്‌ ബോംബാക്രമണമുണ്ടായത്‌. വാദി അല്‍ ദാഹദിലെ ഇമാം അലി ബിന്‍ അബി താലിബ്‌ മോസ്‌കിലെ പ്രാര്‍ഥനയ്‌ക്കിടെയാണ്‌ സ്‌ഫോടനം നടന്നതെന്ന്‌ വാര്‍ത്താ ഏജന്‍സിയായ 'സന' റിപ്പോര്‍ട്ട്‌ ചെയ്‌തു. എട്ടു പേര്‍ മരിച്ചെന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകളെങ്കിലും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണു റിപ്പോര്‍ട്ട്‌.
മോസ്‌കിനുള്ളില്‍ സ്‌ഥാപിച്ച സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചെന്നാണു പ്രാഥമിക നിഗമനം.
പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസദിനെ പുറത്താക്കി പുതിയ ഭരണകൂടം അധികാരമേറ്റെടുത്തശേഷം ഒരു വര്‍ഷത്തിനിടെ ആരാധനാലയങ്ങള്‍ക്കുനേരേയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്‌. കഴിഞ്ഞ ജൂണില്‍ ദമാസ്‌കസിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേരാണു കൊല്ലപ്പെട്ടത്‌.സുന്നി ഭൂരിപക്ഷ നഗരമാണ്‌ ഹോംസ്‌.
എന്നാല്‍, മുന്‍പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ ഷിയ വിഭാഗങ്ങള്‍ക്കും ഹോംസില്‍ നിര്‍ണായക സ്വാധീനമുണ്ട്‌. അസദ്‌ ഭരണകൂടത്തിന്റെ പതനത്തിനുശേഷം ന്യൂനപക്ഷ ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചത്‌ ആശങ്കയുണ്ടാക്കുന്നുണ്ട്‌. ഹോംസിലും മറ്റ്‌ പ്രദേശങ്ങളിലും ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ മാസം അവസാനം ആയിരക്കണക്കിന്‌ ആളുകള്‍ അലവൈറ്റ്‌ തീരത്ത്‌ പ്രകടനം നടത്തിയിരുന്നു.

Ads by Google
Saturday 27 Dec 2025 11.48 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW