-->
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി സിഇഒ എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ കുടിക്കുന്ന പത്ത് രൂപയുടെ ചായയും തന്റെ കീഴിലുള്ള ജീവനക്കാര്‍ കുടിക്കുന്ന വിലയേറിയ കോഫിയും താരത്മ്യം ചെയ്തുകൊണ്ടാണ് ഇദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ കോര്‍പ്പറേറ്റ് രംഗത്തെ ശമ്പളത്തിലുള്ള അസമത്വങ്ങളെ കുറിച്ചും ചെലവാക്കല്‍ രീതികളെ കുറിച്ചുമെല്ലാമുള്ള അഭിപ്രായങ്ങളാണ് കമന്റെ സെക്ഷനില്‍ നിറയുന്നത്.
ഇവോര്‍ബ്യൂട്ടി എന്ന സ്ഥാപനത്തിന്റെ സിഇഒയും സ്ഥാപകനുമായ കൗശല്‍ ഷായാണ്, താന്‍ ഒരു സാധാരണ ചായ തിരഞ്ഞെടുക്കുമ്പോള്‍ ജീവനക്കാര്‍ സ്റ്റാര്‍ബക്‌സിന്റെ കോഫിയാണ് തിരഞ്ഞെടുക്കുന്നതെന്ന പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത്. പലവിധ അഭിപ്രായങ്ങളാണ് ഈ പോസ്റ്റിന് കീഴില്‍ വന്നത്. സംരംഭകരേക്കാള്‍ ചെലവാക്കല്‍ശേഷി കൂടുതല്‍ പലപ്പോഴും ജീവനക്കാര്‍ക്ക് തന്നെയാണെന്ന് ചില ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം അവര്‍ക്ക് ഒരു നിശ്ചിത ശമ്പളം ഉള്ളതിനാല്‍ അതിനനുസരിച്ച് അവരുടെ ചെലവുകള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നു. സിഇഒ മാര്‍ക്ക് പലപ്പോഴും അവരുടെ വ്യക്തിഗത ചെലവുകള്‍ അവരുടെ ആവശ്യങ്ങള്‍ള്‍ക്ക് വേണ്ടി മാറ്റിവെക്കേണ്ടതായിവരുന്നുവെന്നും അവര്‍ ചൂണിക്കാണിക്കുന്നു.
'യുവാവേ, ഇതൊരു തമാശയാണെന്ന് എനിക്കറിയാം... എങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ തന്നെ ഇത് പഠിക്കുന്നത് വളരെ നല്ലതാണ്... ഒരു 'സ്ഥാപകന്‍' (CEO) എന്ന നിലയില്‍, നിങ്ങളുടെ പണം നിങ്ങളുടെ ജീവനക്കാരുടെ പണത്തേക്കാള്‍ കൂടുതല്‍ മൂല്യമുള്ളതൊന്നുമല്ല' എന്നാണ് ഒരാള്‍ പങ്കുവെച്ച കമന്റ്. ' സ്ഥാപകര്‍ തങ്ങള്‍ക്ക് ചെലവാക്കാന്‍ കഴിയുന്ന ഓരോ പൈസയും കമ്പനിയുടെ കണക്കില്‍ പെടുത്താനാണ് കൂടുതല്‍ സാധ്യത. ചിലപ്പോള്‍ അവര്‍ ശമ്പളം വാങ്ങുന്നുണ്ടാകാം, ചിലപ്പോള്‍ ഇല്ലായിരിക്കാം. പിന്നെ എന്തിനാണ് ഈ വെറും കാപട്യം നിറഞ്ഞ 'ഫക്കീര്‍' (പാവപ്പെട്ടവന്‍) വേഷം കെട്ടല്‍?' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
here as a founder I drink 10rs wali chaiand here’s what my employees drink - pic.twitter.com/vXzXMaY1Qn— Kaushal (@_kaushalshah) December 23, 2025