Friday, March 13, 2026 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 08.14 AM

ഇന്‍ഡിഗോ വിമാന പ്രതിസന്ധി ഡിസംബര്‍ 15 ന് തീരുമെന്ന് സിഇഒ ; ഇന്നും ആയിരക്കണക്കിന് സര്‍വീസ് മുടങ്ങും

uploads/news/2025/12/814583/indigo.jpg

ന്യുഡല്‍ഹി: പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയെന്നും ഡിസംബര്‍ 15 ന് മുമ്പായി പ്രശ്‌നം പരിഹരിക്കുമെന്നും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ്. സാധാരണ ദിവസേനെ പറക്കുന്നതില്‍ പകുതി വിമാനങ്ങളും ക്യാന്‍സല്‍ ചെയ്തതായും യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുമെന്നും പീറ്റര്‍ എല്‍ബര്‍ വ്യക്തമാക്കി. തിരുവനന്തപരും, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയവയില്‍ പെടുന്നു. വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ 10 നോ 15 നോ പൂര്‍ണ്ണമായും പഴയ നില പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രവും ആഭ്യന്തരവുമായി ദിവസേനെ 2,300 സര്‍വീസാണ് ഇന്‍ഡിഗോ നടത്തുന്നത്. വിമാനം വൈകുന്നതും യാത്ര റദ്ദാക്കുന്നതുമായ സാഹചര്യത്തില്‍ ആള്‍ക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യത്തില്‍ പീറ്റര്‍ എല്‍ബേഴ്‌സ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പൈലറ്റ് മാരുടെ ആഴ്ചവിശ്രമം 12 മണിക്കുറില്‍ നിന്നും 48 മണിക്കൂറാക്കുയതും നൈറ്റ് ടൈം ലാന്റിംഗുകള്‍ ആറില്‍ നിന്നും രണ്ടാക്കിയതും ഉള്‍പ്പെടെ വരുത്തിയ പുതിയ മാറ്റങ്ങളാണ് പ്രതിസന്ധിക്ക് കാരണമായി മാറിയിരിക്കന്നത്.

സംഭവത്തില്‍ വ്യോമയാന മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി ,ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്. ഡല്‍ഹി, ചെന്നൈ, ജമ്മു കശ്മീര്‍ വിമാനത്താവളങ്ങളിലെ എന്ന് അര്‍ദ്ധരാത്രി വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നും ഇന്‍ഡിഗോയുടെ 5 വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് 6:05 ന് പുറപ്പെടേണ്ട ഡല്‍ഹി വിമാനം റദ്ധാക്കി. ബാക്കി 4 ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്ന് ആണ് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടത്.

പുലര്‍ച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാര്‍ജ വിമാനം വൈകിയാണ് പുറപ്പെട്ടത്. രാജ്യത്ത് ഇന്‍ഡിഗോ വിമാന പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും 6 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ ആണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക എന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചിട്ടുണ്ട്. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകള്‍ വിന്യസിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW