-->
ദോഹ:ഖത്തറിലെ സാംസ്കാരിക സംഘടനയായ കോട്ടയം ജില്ലാ ആർട്സ് & കൾച്ചറൽ അസോസിയേഷ (KODACA)ന്റെ 19-ാം വാർഷികാഘോഷം ‘ഓർമ്മച്ചെപ്പ്’ ഡിസംബർ 27ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോകഹാളിൽ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റർ പ്രകാശനം ചെയ്‌തു.റേഡിയോ മലയാളം 98.6 FM സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ കൊഡാക്ക പ്രസിഡന്റ് മുഹമ്മദ് സിയാദ് കൊടാക്ക ചീഫ് പാട്രണും ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റുമായ റഷീദ് അഹമ്മദിന് കൈമാറി പോസ്റ്റർ പ്രകാശനംചെയ്തു. കൊഡാക്ക് ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആർ ജെ ഷിഫിൻ എന്നിവർ സാന്നിധ്യം വഹിച്ചു.
1970-കളിലെ മലയാള സിനിമയുടെ മാധുര്യം പുനഃസൃഷ്ടിച്ച് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയോടൊപ്പം വൈവിധ്യമാർന്ന കലാ വിരുന്നുകളും അരങ്ങുണർത്തും. സംഘാടകർ അറിയിച്ചു. 1970-കളിലെ മലയാള സിനിമയുടെ സൗന്ദര്യം, സംഗീതം, ഭാവങ്ങൾ, ഓർമ്മകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ഓർമ്മച്ചെപ്പ്’ എന്ന ഈ അവതരണം പ്രേക്ഷകർക്ക് സമ്പൂർണ്ണമായൊരു നോസ്റ്റാൾജിക് അനുഭവമാകുമെന്ന് അവർ പറഞ്ഞു. കൂടാതെ നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.പ്രവേശനം സൗജന്യമായിരിക്കും.
ഷഫീക്ക് അറക്കൽ