Thursday, March 12, 2026 Last Updated 48 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 12.55 PM

പബ്ലിക്ക് ടോയ്‌ലറ്റില്‍ പുകവലിച്ചാല്‍ എട്ടിന്റെ പണി! പുതിയ ഐഡിയയുമായി ചൈന, അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റീസണ്‍സ്

transparent, toilet, glass, smokers, china

പൊതുശൗചാലയങ്ങളില്‍ പുകവലിക്കാതിരിക്കാന്‍ ചൈനയിലെ ഷോപ്പിംഗ് സെന്ററുകള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായി മാറുന്നത്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ജ്വല്ലറി ഷോപ്പിംഗ് മാളുകളായ ഷെന്‍ഷെനിലെ ഷുയിബെയ് ഇന്റര്‍നാഷണല്‍ സെന്ററിലെയും ഷുയിബെയ് ജിന്‍സുവോ ബില്‍ഡിംഗിലെയും പുരുഷന്മാരുടെ ടോയ്‌ലറ്റ് ക്യുബിക്കിളുകളിലാണ് പുകവലി തടയുന്നതിനായി ഈ വേറിട്ട മാര്‍ഗം നടപ്പിലാക്കിയത്. ഡിസംബര്‍ 16 മുതല്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തില്‍ ടോയ്‌ലെറ്റിനകത്ത് രഹസ്യമായി പുക വലിക്കുന്നത് തടയാനായി ചെയ്തിരിക്കുന്നത് ഇതിന്റെ വാതിലുകളില്‍ മൂടല്‍മഞ്ഞുള്ള തരത്തിലുള്ള പ്രത്യേക ഗ്ലാസ് വയ്ക്കുകയാണ്. ടോയ്‌ലെറ്റിന്റെ അകത്ത് പുക വലിക്കുമ്പോള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുതി ഓഫാകും. ആ സമയത്ത് ഗ്ലാസിലെ മഞ്ഞ് മാറി അത് വ്യക്തമായി കാണുകയും, ക്യൂബിക്കിളിനുള്ളില്‍ പുകവലിക്കുന്ന വ്യക്തിയെയും പുറത്ത് നിന്നും കാണാന്‍ സാധിക്കുകയും ചെയ്യും. ഈ സംവിധാനത്തെക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനായി, ഷോപ്പിംഗ് സെന്ററുകളുടെ വാതിലുകളില്‍ ഒരു നോട്ടീസും പതിച്ചിട്ടുണ്ട്. അതില്‍ എഴുതിയിരിക്കുന്നത്, 'നിങ്ങള്‍ ടോയ്‌ലെറ്റിന്റെ അകത്ത് പുകവലിച്ചാല്‍ ഗ്ലാസ് സുതാര്യമാകും. അതിനാല്‍ തന്നെ പുകവലിക്കാനുള്ള നിങ്ങളുടെ ആഗ്രഹം നിയന്ത്രിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകും' എന്നാണ്.

ഈ രണ്ട് ഷോപ്പിംഗ് മാളുകളും ഒട്ടും പുകവലി അംഗീകരിക്കാത്ത രണ്ട് സ്ഥലങ്ങളാണ്. പുകവലി തടയുന്നതിന് മറ്റ് മാര്‍ഗങ്ങളും ഇവിടെയുണ്ട്. എന്നാല്‍, ടോയ്‌ലെറ്റിനകത്തുള്ള ഈ ഗ്ലാസ് സംവിധാനം വലിയ ചര്‍ച്ചകള്‍ക്ക് തന്നെ കാരണമായി തീര്‍ന്നു. ഉദ്ദേശശുദ്ധിയൊക്കെ കൊള്ളാമെങ്കിലും ഇത് നടപ്പിലാക്കുന്നത് ആളുകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന വലിയ തോതിലുള്ള വിമര്‍ശനമാണ് ഇപ്പോള്‍ ഈ നീക്കത്തിനെതിരെ നെറ്റിസണ്‍സിന്റെ ഇടയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

Ads by Google
Friday 26 Dec 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW