Wednesday, March 11, 2026 Last Updated 27 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.28 AM

ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷം; ഒരു മരണം

ധാക്ക: വിദ്യാര്‍ഥി നേതാവ്‌ ഷെരീഫ്‌ ഉസ്‌മാന്‍ ഹാദിയുടെ മരണത്തിനുപിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ എരിഞ്ഞ്‌ ബംഗ്ലാദേശ്‌്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം.
തലസ്‌ഥാനമായ ധാക്കയില്‍ ഇന്നലെ വൈകിട്ടോടെയാണ്‌ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്‌. ഇതിനിടയില്‍ അജ്‌ഞാതര്‍ നടത്തിയ ബോംബേറിലാണ്‌ ഒരുജീവന്‍ കൂടി പൊലിഞ്ഞത്‌.
സംഘര്‍ഷത്തിനിടെ മോഗ്‌ബസാര്‍ മേഖലയിലെ ഫ്‌ളൈ ഓവറില്‍നിന്ന്‌ നാടന്‍ബോംബ്‌ എറിയുകയായിരുന്നു. താഴെ റോഡരികിലെ ടീ സ്‌റ്റാളിനു സമീപമാണ്‌ ബോംബ്‌ പൊട്ടിയത്‌. ഇവിടെ ചായ കുടിക്കാനെത്തിയ സിയാം എന്ന യുവാവാണ്‌ കൊല്ലപ്പെട്ടതെന്നു ധാക്കാ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ബോംബെറിഞ്ഞശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടതായി പോലീസ്‌ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
രാജ്യത്തു കലാപസമാന സാഹചര്യം നിലനില്‍ക്കുന്നതിനിടെ വര്‍ഷങ്ങളായി പ്രവാസിജീവിതം നയിക്കുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ്‌ റഹ്‌മാന്‍ ഇന്നു ബംഗ്ലാദേശില്‍ മടങ്ങിയെത്തുമെന്ന്‌ ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാര്‍ട്ടി (ബി.എന്‍.പി) അറിയിച്ചു. ലണ്ടനില്‍ താമസിച്ചിരുന്ന താരിഖ്‌ റഹ്‌മാന്‍ 17 വര്‍ഷത്തിനുശേഷമാണ്‌ തിരികെയെത്തുന്നത്‌.
ഇന്നു വിമാനമിറങ്ങിയതിനു പിന്നാലെ പാര്‍ട്ടി അണികളെ അദ്ദേഹം അഭിസംബോധന ചെയ്യും. അതിനുശേഷം ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവ്‌ ഖാലിദ സിയയെ സന്ദര്‍ശിക്കും.

Ads by Google
Thursday 25 Dec 2025 03.28 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW