Wednesday, March 11, 2026 Last Updated 46 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.28 AM

പുതുക്കിയ സമാധാനപദ്ധതി: കിഴക്കന്‍ മേഖലയില്‍നിന്ന്‌ പിന്മാറാമെന്നു സെലന്‍സ്‌കി

കീവ്‌: റഷ്യയുമായുള്ള പുതുക്കിയ സമാധാനപദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമര്‍ സെലെന്‍സ്‌കി. റഷ്യയുടെ ആവശ്യപ്രകാരം കിഴക്കന്‍ യുൈക്രനില്‍നിന്നുള്ള യുൈക്രന്‍ സേനയുടെ പിന്‍മാറ്റമടക്കമുള്ള വിഷയങ്ങളാണ്‌ പദ്ധതിയുടെ കാതല്‍.
'യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന ചട്ടക്കൂട്‌' എന്ന്‌ പദ്ധതിയെ വിശേഷിപ്പിച്ച സെലെന്‍സ്‌കി, റഷ്യ വീണ്ടും യുൈക്രനെ ആക്രമിച്ചാല്‍ യു.എസ്‌, നാറ്റോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരില്‍നിന്ന്‌ ഏകോപിത സൈനിക പ്രതികരണത്തിനായി സുരക്ഷാ ഗ്യാരണ്ടികള്‍ നിര്‍ദ്ദേശിച്ചതായി പറഞ്ഞു.
കിഴക്കന്‍ മേഖലയില്‍നിന്നുള്ള പിന്‍മാറ്റത്തെ യുൈക്രന്‍ ശക്‌തമായി എതിര്‍ത്തിരുന്ന സാഹചര്യത്തില്‍, ഈ പ്രദേശത്ത്‌ സൈനികരഹിത മേഖലയോ
സ്വതന്ത്ര സാമ്പത്തിക മേഖലയോ സ്‌ഥാപിക്കാന്‍ താല്‍പര്യപെടുന്നതായി സെലെന്‍സ്‌കി യു.എസിനെ അറിയിച്ചിരുന്നു. എന്നാല്‍, യുൈക്രന്‍ സൈന്യം പിന്‍വാങ്ങിയ ഏതൊരു പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞു.

Ads by Google
Thursday 25 Dec 2025 03.28 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW