Thursday, March 12, 2026 Last Updated 35 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.28 AM

ലിബിയന്‍ സൈനിക മേധാവി തുര്‍ക്കിയില്‍ വിമാനാപകടത്തില്‍ മരിച്ചു

uploads/news/2025/12/817574/25f1.jpg

ഇസ്‌താംബൂള്‍: ലിബിയയുടെ സൈനിക മേധാവി ജനറല്‍ മുഹമ്മദ്‌ അലി അഹമ്മദ്‌ അല്‍ഹദ്ദാദ്‌ തുര്‍ക്കിയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.
അല്‍ഹദ്ദാദും മറ്റ്‌ നാല്‌ പേരുമാണു കൊല്ലപ്പെട്ടത്‌. തുര്‍ക്കി തലസ്‌ഥാനമായ അങ്കാറയില്‍നിന്ന്‌ പുറപ്പെട്ട ഫാല്‍ക്കണ്‍ 50 വിമാനത്തിലായിരുന്നു അവരുടെ യാത്ര. അങ്കാറ വിമാനത്താവളത്തില്‍നിന്ന്‌ പുറപ്പെട്ട്‌ ഏകദേശം 42 മിനിറ്റിന്‌ ശേഷം, പ്രാദേശിക സമയം 20:52നു വിമാനവുമായുള്ള ബന്ധം നഷ്‌ടമായി. വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ പിന്നീട്‌ അങ്കാറയുടെ തെക്ക്‌പടിഞ്ഞാറ്‌ ഭാഗത്ത്‌ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണ്‌.
ഇരു രാജ്യങ്ങള്‍ക്കിടയില്‍ സൈനികവും സുരക്ഷാപരവുമായ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ്‌ ജനറല്‍ ഹദ്ദാദും സംഘവും തുര്‍ക്കിയിലെത്തിയിരുന്നത്‌.
ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ സര്‍ക്കാര്‍ പുറത്താക്കപ്പെട്ടശേഷം ലിബിയയില്‍ തുര്‍ക്കിക്ക്‌ വലിയ സ്വാധീനമുണ്ട്‌. ഇരു രാജ്യങ്ങളും തമ്മില്‍ ശക്‌തമായ രാഷ്‌ട്രീയ, സൈനിക, സാമ്പത്തിക ബന്ധങ്ങള്‍ വളര്‍ന്നിട്ടുണ്ട്‌.

Ads by Google
Thursday 25 Dec 2025 03.28 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW