Friday, March 13, 2026 Last Updated 41 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.20 AM

രാഹുലിനെ സന്ദര്‍ശിച്ച്‌ അതിജീവിത

uploads/news/2025/12/817572/Rahul-Gandhi.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച്‌ ഉന്നാവ്‌ അതിജീവിതയും അമ്മയും.
ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധിച്ചിക്കുന്നതിനിടെ ഡല്‍ഹി അര്‍ധസൈനികവിഭാഗത്തിന്റെ അതിക്രമം നേരിട്ടതിനു പിന്നാലെയാണ്‌ സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനയ്‌ക്കൊപ്പം ഇരുവരും രാഹുലിനെ കാണാനെത്തിയത്‌. തങ്ങള്‍ അഭിമുഖീകരിക്കുന്ന അവസ്‌ഥ വിവരണാതീതമാണെന്നും നീതി ലഭ്യമാക്കാന്‍ സഹായിക്കണമെന്നും രാഹുലിനോട്‌ അതിജീവിത അഭ്യര്‍ഥിച്ചു.
കുല്‍ദീപ്‌ സിങ്‌ സെന്‍ഗറിനുള്ള ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കും. പരമോന്നത നീതിപീഠത്തില്‍നിന്ന്‌ നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പെണ്‍കുട്ടി പറഞ്ഞു. 10 ജന്‍പഥ്‌ റോഡിലെ സോണിയാ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയില്‍ സോണിയയും പങ്കാളിയായി.
പ്രധാനമായും മൂന്ന്‌ ആവശ്യങ്ങളാണ്‌ രാഹുലിനും സോണിയയ്‌ക്കും മുന്നില്‍ അതിജീവിതയും അമ്മയും മുന്നോട്ടുവച്ചത്‌.
സുപ്രീം കോടതിയില്‍ സെന്‍ഗറിനെതിരേ ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാന്‍ സഹായിക്കണമെന്നതായിരുന്നു അതിലൊന്ന്‌. കൊല്ലപ്പെടുമെന്നു ഭയക്കുന്നതായും അതിനാല്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഏതെങ്കിലും സംസ്‌ഥാനത്തേക്കു താമസം മാറ്റാന്‍ ആഗ്രഹിക്കുന്നു. ഒപ്പം യുവതിയുടെ ഭര്‍ത്താവിന്‌ ജോലി തരപ്പെടുത്തി നല്‍കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.

Ads by Google
Thursday 25 Dec 2025 03.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW