-->
ദോഹ:സൗഖ്യത്തിന്റെ വഴിയിൽ സഹകരണത്തിന്റെ പുതിയ അടയാളമായിസൗജന്യ റേഡിയോളജി സേവനങ്ങളുമായിഐസിബിഎഫും മൈക്രോ ഹെൽത്തും കൈകോർക്കുന്നു. ഖത്തറിലെ കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് സൗജന്യ റേഡിയോളജി സേവനങ്ങൾ ഉറപ്പാക്കുന്നതിന് മൈക്രോ ഹെൽത്ത് ലബോറട്ടറീസും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറവും (ICBF)ഇന്ത്യൻ എംബസിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു.
ഖത്തറിലെ പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെൽത്ത് ലബോറട്ടറീസും ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫും ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് ചെലവേറിയ റേഡിയോളജി പരിശോധനകൾ സൗജന്യമായി ലഭ്യമാകും.സി റിങ്ങ് റോഡിലെ മൈക്രോ ഹെൽത്ത് കോൺഫറൻസ്ഹാളിൽ ഇന്ത്യൻ അംബാസഡർ വിപുലിന്റെ സാന്നിധ്യത്തിൽനടന്നചടങ്ങിൽഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയും,മൈക്രോ ഹെൽത്ത്ഗ്ലോബൽ സി ഇ ഒ ഡോ: നൗഷാദ്
സി. കെയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.പദ്ധതിയുടെ ഭാഗമായി 2 ലക്ഷം റിയാൽ വരെയുള്ള സൗജന്യ റേഡിയോളജി പരിശോധനകൾ നൽകുമെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് അധികൃതർ അറിയിച്ചു. എക്‌സ്-റേ, അൾട്രാസൗണ്ട്, എം.ആർ.ഐ, സി.ടി. സ്കാൻ, മാമോഗ്രാഫി എന്നിവ ഉൾപ്പെടുന്ന പരിശോധനകളാണ് സൗജന്യമായി നൽകുക. ഐസിബിഎഫ് നിർദേശിക്കുന്ന അർഹരായ രോഗികളെയാണ് ഗുണഭോക്താ
ക്കളായി തിരഞ്ഞെടുക്കുക.
ഐസിബിഎഫ് റഫർ ചെയ്യുന്ന രോഗികൾക്ക് എല്ലാ ലബോറട്ടറി പരിശോധനകളിലും 30 ശതമാനം ഇളവും നൽകും. ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസറുമായ ഐഷ് സിങാൾ, മൈക്രോ ഹെൽത്ത്ഗ്ലോബൽ ചീഫ് സ്ട്രാറ്റജിക് ഓഫീസറും സി.എസ്.ആർ മേധാവിയുമായ അൽക്ക മീര സണ്ണി,ഐസിബിഎഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠൻ എന്നിവർസാന്നിധ്യം വഹിച്ചു.
ഷഫീക്ക് അറക്കൽ