Wednesday, March 11, 2026 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 02.25 PM

റീലുകളിൽ നിന്ന് റിയൽ ആഘോഷത്തിലേക്ക്: പ്ലാൻ സിയുടെ കലാവിരുന്ന്

uploads/news/2025/12/817504/pravasi-news.gif

ദോഹ: സമൂഹമാധ്യമങ്ങളിലൂടെ റീലുകളും ഷോർട് ഫിലിമുകളും കണ്ടന്റ് ക്രിയേഷനുകളും ഒരുക്കുന്ന പ്രവാസി പ്രതിഭകൾ ഒത്തു ചേർന്ന പ്ലാൻ സി ഫിയസ്റ്റാ നൈറ്റ് ശ്രദ്ധേയമായി. മദീനത്തിലെ ഡൈനാമിക് സ്പോർട്സിൽ നടന്ന പരിപാടിയിൽ പ്ലാൻ സി-യുടെ കലാകാരന്മാരും സുഹൃത്തുക്കളും,മാധ്യമ–സാംസ്കാരിക രംഗത്തെ പ്രമുഖരും സാന്നിധ്യം വഹിച്ചു. സിനിമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകുന്നചന്ദ്രമോഹൻപിള്ള, ഹരിപ്രശാന്ത് വർമ്മ, ആർ ജെ സൂരജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്ലാൻ സിക്ക് നേതൃത്വം നൽകുന്ന ഡയറക്ടർ സുഹൈൽ കൊരമ്പയിൽ, ക്യാമറമാൻ ഷംനാസ് സുലൈമാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
നടനും തിരക്കഥകൃത്തും, സംവിധായകനുമായ ഫൈസൽ അരികാട്ടയിൽ, ലോക കേരള സഭ അംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടി, അഡ്വ. ജാഫർ ഖാൻ, ലാസ ഇവന്റ് എം. ഡി ഗഫൂർ കാലിക്കറ്റ്, വൺ ടുവൺ മീഡിയ എം.ഡി മൻസൂർ അലി, നടനും സംവിധായകനുമായ പ്രജിത് രാമകൃഷ്ണൻ, സ്‌കൈ മീഡിയ എം.ഡി പ്രേം സിംഗ്, മഹ്‌റൂഫ് എന്നിവർ സാന്നിധ്യം വഹിച്ചു.അനൂപ് സ്വാഗതവും ഹാഫിസ് നന്ദിയും പറഞ്ഞു.മഞ്ജു, മനോജ്, ശാന്തി എന്നിവർ അവതാരകരായിരുന്നു. റിയാസ് കരിയാട്, റീലോവ് രാമചന്ദ്രൻ, ഷബിത്, ജാൻസി റാണി, ഫൗസിയ എന്നിവർ വിവിധ ഭാഷാ ഗാനങ്ങൾ ആലപിച്ചു.സുനീതിയുംസംഘത്തിന്റെയും നൃത്തവിരുന്നും അരങ്ങുണർത്തി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW