Sunday, March 15, 2026 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 02.11 PM

എല്ലാം തൊഴിലാളികള്‍ക്ക് വേണ്ടി! ജോലിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നരക്കോടിയുടെ ഫഌറ്റുമായി കമ്പനി

chinese, company, offer, employee, flat
representative image

ജോലിക്കാരെ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുന്നവര്‍ മാത്രമല്ല അവരുടെ ആവശ്യങ്ങളറിഞ്ഞ് പെരുമാറുന്ന കമ്പനികളുമുണ്ട്. ഇതിനുദാഹരണമാണ് ഒരു ചൈനീസ് കമ്പനി. ജോലിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപാര്‍ട്‌മെന്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഈ ചൈനീസ് ഓട്ടോ പാര്‍ട്‌സ് കമ്പനി. ഓട്ടോമോട്ടീവ് ഫാസ്റ്റനറുകള്‍ നിര്‍മിക്കുന്ന ഷെയിയാങ് ഗുവാഷെങ് ഓട്ടോമൊബൈല്‍ കമ്പനിയാണ് തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നത്. ഇതിനായി ഓഫീസിന് അടുത്തുള്ള 18 റെസിഡെന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ കമ്പനി വാങ്ങുകയും ചെയ്തു.

ഏകദേശം 12.7 കോടി രൂപയാണ് ഇതിനായി കമ്പനി ഉടമ ചെലവഴിച്ചത്. രണ്ട് വര്‍ഷം മുമ്പ് വാങ്ങിയ ഈ ഫ്‌ളാറ്റുകള്‍ക്ക് ഇപ്പോള്‍ വില കൂടിയിട്ടുണ്ടാകുമെന്നും കമ്പനി പറയുന്നു. ഓരോ ഫ്‌ളാറ്റിന്റേ്‌റേയും ഏകദേശ മൂല്യം 1.2 കോടി മുതല്‍ 1.5 കോടി വരെ വരും. ജീവനക്കാര്‍ ദീര്‍ഘകാലം കമ്പനിയില്‍ തുടരാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സമ്മാനം നല്‍കുന്നതെന്നും ഫ്‌ളാറ്റുകള്‍ ലഭിച്ചവര്‍ അടുത്ത അഞ്ച് വര്‍ഷം കൂടി കമ്പനിയില്‍ തുടരുമെന്ന രേഖയില്‍ ഒപ്പുവെയ്ക്കണമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

ഇവിടെ നിലവില്‍ ഏകദേശം 450 ജീവനക്കാരുണ്ട്. ഈ വര്‍ഷം ഇതിനോടകം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അഞ്ച് പേര്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറി. ഇതില്‍ രണ്ട് പേര്‍ ജൂനിയര്‍ റോളില്‍നിന്ന് മാനേജ്‌മെന്റ് സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ അപാര്‍ട്‌മെന്റുകളും കമ്പനി കെട്ടിടത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

Ads by Google
Wednesday 24 Dec 2025 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW