Friday, March 13, 2026 Last Updated 26 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.56 AM

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക: പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍ നല്‍കി തുടങ്ങാം

uploads/news/2025/12/817458/election-voters-list.jpg

തിരുവനന്തപുരം: എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍ നല്‍കി തുടങ്ങാം. പേരില്ലാത്തവര്‍ക്ക് ഉള്‍പ്പെടെ ജനുവരി 22 ആം തീയതി വരെ പരാതികള്‍ അറിയിക്കാം. വോട്ടര്‍ പട്ടികയില്‍ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്.

ഫോം പൂരിപ്പിച്ച് നല്‍കിയ2,54,42,352 പേരില്‍ 1,23,83,341 പുരുഷന്‍മാരും 1,30,58,731 സ്ത്രീകളുമുണ്ട്. 280 ട്രാന്‍സ്‌ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്. പട്ടികയില്‍ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കാം. ബൂത്ത് തലത്തില്‍ പട്ടികയുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തും കരട് പരിശോധിക്കാം.

കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകള്‍ മുഖേനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറിയിട്ടുണ്ട്. 'വോട്ടേഴ്‌സ്.ഇസിഐ.ജിഒവി.ഇന്‍' എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയവരില്‍ പേര് ചേര്‍ക്കേണ്ടവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.

കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിച്ചു. സ്ഥലംമാറിയതോ, മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW