Thursday, March 12, 2026 Last Updated 29 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 01.58 PM

റിയല്‍മി 15 പ്രോ 5ജി വമ്പന്‍ ഡിസ്‌കൗണ്ട് സഹിതം സ്വന്തമാക്കാന്‍ അവസരം

on

റിയല്‍മി ക്രിസ്മസ് സ്‌പെഷ്യല്‍ സെയിലിന്റെ ഭാഗമായി ഈ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച റിയല്‍മി 15 പ്രോ 5ജി (realme 15 Pro 5G) വമ്പന്‍ ഡിസ്‌കൗണ്ട് സഹിതം സ്വന്തമാക്കാനുള്ള അവസരം കൈവന്നിരിയ്ക്കുകയാണ്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയല്‍മി 15 പ്രോ 5ജിയുടെ 8G+ 128G അടിസ്ഥാന വേരിയന്റിന് 31999 രൂപയായിരുന്നു വില. അതേപോലെ ഇതിന്റെ 8G+ 256GB വേരിയന്റിന് 33999 രൂപയും 12G+ 256GB വേരിയന്റിന് 35999 രൂപയും ടോപ് എന്‍ഡ് 12G+ 512GB വേരിയന്റിന് 38999 രൂപയും നല്‍കണമായിരുന്നു.

2000 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടും 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ഈ ഫോണിന് റിയല്‍മി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2000 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടിന് ശേഷം 31999 രൂപ വിലയില്‍ (അതായത് പഴയ വിലയില്‍) ആണ് അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാല്‍ റിയല്‍മി 15 പ്രോ 5ജി 28999 രൂപ വിലയില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. 44Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് (1280x2800 റസലൂഷന്‍) 4D കര്‍വ്+ AMOLED ഡിസ്‌പ്ലേ, 6500nit പീക്ക് ബ്രൈറ്റ്‌നസ്, 94% സ്‌ക്രീന്‍ ടു ബോഡി റേഷ്യോ, 1.07Billion, 10bit കളര്‍ ഗാമറ്റ്, 4608Hz PW ഡിമ്മിങ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, അഡ്രിനോ @1150MH ജിപിയു, 8GB/12GB റാം, 128GB/256GB, 512GB സ്റ്റോറേജ് എന്നിവ ഈ ഫോണിലുണ്ട്.

ഡ്യുവല്‍ റിയര്‍ ക്യാമറ (1/1.56' സോണി IMX896 സെന്‍സറുള്ള പ്രീമിയം 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), 1/2.88 ഇഞ്ച് OV50D സെന്‍സറുള്ള 50MP 115.6° അള്‍ട്രാ ?വൈഡ് ക്യാമറ) 4K വീഡിയോ, 1/2.88' OV50D സെന്‍സറുള്ള 50MP 86.7° ഫ്രണ്ട് ക്യാമറ, IP69 റേറ്റിങ്, 7000mm² എക്‌സ്ട്രാ ലാര്‍ജ് സിങ്കിള്‍ ലെയര്‍ VC കൂളിങ്. ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, 80W അള്‍ട്രാ ചാര്‍ജ് പിന്തുണ, 7000mAh ടൈറ്റാന്‍ ബാറ്ററി എന്നിവ ഇതിലുണ്ട്. 7.79mm വലിപ്പമുള്ള ഫ്‌ലോയിങ് സില്‍വര്‍, 7.84mm വലിപ്പമുള്ള വെല്‍വെറ്റ് ഗ്രീന്‍, 7.69mm വലിപ്പമുള്ള സില്‍ക്ക് പര്‍പ്പിള്‍ എന്നീ വേരിയന്റുകളില്‍ ഈ പ്രോ മോഡല്‍ വാങ്ങാനാകും.

Ads by Google
Ads by Google
TRENDING NOW