-->
ദോഹ:ശ്രീനിവാസനെ അനുസ്മരിച്ച് ദോഹയിലെ കലാസൗഹൃദം. ജനകീയസിനിമയുടെ അതുല്യ പ്രതിഭ ശ്രീനിവാസന് എഫ് സി സി (ഫ്രണ്ട്‌സ്കൾച്ചറൽസെന്റർ)യുടെ സ്മരണാഞ്ജലിയായി അനുശോചനയോഗം. ദോഹയിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത അനുസ്മരണ
യോഗത്തിൽ എഫ് സി സി എക്‌സി: ഡയറക്ടർ ഹബീബ് റഹ്‌മാൻകിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ഖത്തർ കേരളീയം പരിപാടിയിൽ വീശിഷ്ടാതിഥിയായിരുന്ന ശ്രീനിവാസനുമായി പങ്കിട്ട അസുലഭനിമിഷങ്ങളെ കുറിച്ചും പ്രത്യേക താൽപര്യമെടുത്ത് ഖത്തറിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ഓർമ്മകളും ഹബീബ് റഹ്മാൻ അനുസ്മരിച്ചു.ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് കെ സി സാബു, അബ്ദു റഊഫ് കൊണ്ടോട്ടി, റഹീം ഓമശ്ശേരി, സാം ബഷീർ,സുനിൽ പെരുമ്പാവൂർ, മുത്തു ഐ സി അർ സി, മജീദ് നാദാപുരം, നസീഹ മജീദ്, ജലീൽ കുറ്റ്യാടി, റഫീഖ് മേച്ചേരി, കോയ കൊണ്ടോട്ടി, ഷമീൽഎ.ജെ, ശംസുദ്ധീൻ,സുനില ജബ്ബാർഎന്നിവർ ശ്രീനിവാസനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
ഷഫീക്ക് അറക്കൽ