Wednesday, March 11, 2026 Last Updated 31 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.20 AM

നിക്കലോഡിയന്‍ മുന്‍ ബാലതാരം ചേസ്‌ തെരുവില്‍ അലയുന്നു

uploads/news/2025/12/817329/1.jpg

വാഷിങ്‌ടണ്‍: നിക്കലോഡിയന്‍ ചാനലിലൂടെ കുട്ടികളുടെ മനംകവര്‍ന്ന ടൈലര്‍ ചേസിനെ കാലിഫോര്‍ണിയയുടെ തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി. 2004 മുതല്‍ 2007 വരെ 'ഡിക്ലാസിഫൈഡ്‌ സ്‌കൂള്‍ സര്‍വൈവല്‍ ഗൈഡ്‌' എന്ന പരമ്പരയില്‍ മാര്‍ട്ടിന്‍ വേര്‍ലി എന്ന കഥാപാത്രത്തെയാണു ചേസ്‌ അവതരിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ 36 വയസുള്ള അദ്ദേഹത്തെ ലോസ്‌ ഏഞ്‌ജലസിലെ റിവര്‍സൈഡില്‍നിന്നാണു കണ്ടെത്തിയത്‌. വീഡിയോയില്‍ പഴയ ലോസ്‌ ഏഞ്‌ജലസ്‌ റേഡേഴ്‌സ്‌ പോളോ ഷര്‍ട്ടും ജീന്‍സും ധരിച്ച ചേസ്‌ വീഡിയോ എടുക്കുന്ന ആളോട്‌ സംസാരിക്കുന്നതായി കാണാം.
വീഡിയോയില്‍, നിക്കലോഡിയനില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍, 'അതേ' എന്നായിരുന്നു മറുപടി.
വീഡിയോ പ്രചരിച്ചതിന്‌ ശേഷം ചേസിന്റെ പേരില്‍ 'ഗോഫണ്ട്‌മി 'എന്ന പേരില്‍ ആരാധകര്‍ പേജ്‌ തുടങ്ങി. ഇതുവരെ 1,200 ഡോളറിലധികം(1.07 ലക്ഷം രൂപ) സമാഹരിക്കുകയും ചെയ്‌തു. പിന്നീട്‌ അദ്ദേഹത്തിന്റെ അമ്മയുടെ അഭ്യര്‍ഥന പ്രകാരം പണസമാഹരണം നിര്‍ത്തി. ടൈലര്‍ക്ക്‌ പണത്തേക്കാള്‍ ചികിത്സയാണ്‌ വേണ്ടതെന്നാണു അവരുടെ നിലപാട്‌.
'നിങ്ങളുടെ സഹായത്തിന്‌ നന്ദിയുണ്ട്‌, പക്ഷേ പണം അവനു പ്രയോജനകരമാകില്ല. ഞാന്‍ അവനു പല ഫോണുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്‌, പക്ഷേ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അത്‌ നഷ്‌ടപ്പെടും. തന്റെ മരുന്നിനുള്ള പണം സ്വയം കൈകാര്യം ചെയ്യാന്‍ അവനു കഴിയില്ല'- അവര്‍ പറഞ്ഞു.

Ads by Google
Tuesday 23 Dec 2025 08.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW