Thursday, March 12, 2026 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.17 PM

ഹോട്ടന്‍ ജീവനക്കാരൻ അർദ്ധരാത്രിയില്‍ മരുന്ന് സംഘടിപ്പിച്ചു നല്‍കി; സന്തോഷത്തില്‍ കണ്ണീരണിഞ്ഞ് ഹോട്ടലില്‍ നിന്ന് യുവതി; ഇന്ത്യക്കാര്‍ എത്ര നല്ലവരെന്നും യുവതി

uploads/news/2025/12/817290/Untitled-6.jpg
Indian American traveler emotionally touched by hotel staff in India (Image Source: Instagram)

വിദേശീയവരടക്കം എല്ലാവരും ഒരുപോലെ തുറന്നു സമ്മതിക്കുന്ന ഒന്നാണ് ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ. ലോകപ്രശസ്തമായി നിലകൊള്ളുന്ന ‘അതിഥി ദേവോ ഭവഃ...’ എന്നതില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാരില്‍ അധികവും. വീട്ടിലെത്തുന്നവരെ സ്നേഹം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നവരാണ് ​ഇന്ത്യക്കാര്‍. അതിഥികളുടെ ക്ഷേമവും അവരുടെ സൗകര്യങ്ങളും ഉറപ്പാക്കാന്‍ എന്തും ചെയ്യാന്‍ ഇന്ത്യക്കാര്‍ തയ്യാറാകാറുണ്ട്. പല വിദേശീയരും ഇത് നേരിട്ട് അനുഭവിച്ചറിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ അതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യൻ-അമേരിക്കന്‍ യുവതിയുടെ വീഡിയോയാണ്. തനിക്ക് വയ്യാതായപ്പോള്‍ ഇന്ത്യയിലെ ഒരു ഹോട്ടലിലെ ജീവനക്കാർ കാണിച്ച ദയയെ കുറിച്ചാണ് ഇവര്‍ വീഡിയോയില്‍ പറയുന്നത്. ഗുജറാത്തിലെ മധുഭൻ റിസോർട്ട് ആൻഡ് സ്പായിലായിരുന്നു തന്യ സംഗാനി താമസിച്ചിരുന്നത്. രാത്രി വൈകി പെട്ടെന്ന് അവർക്ക് വയ്യാതെയായി എന്നാണ് പോസ്റ്റില്‍ പറയുന്നത്. സഹായത്തിനായി റൂം സർവീസുമായി ബന്ധപ്പെട്ടതായും അവർ വീഡിയോയില്‍ വിശദീകരിച്ചു. എന്നാല്‍, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒരു ജീവനക്കാരൻ അർദ്ധരാത്രിയില്‍ അവർക്കുള്ള മരുന്ന് സംഘടിപ്പിക്കാനായി പോവുകയും അവർ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തുവത്രെ. കണ്ണീരോടെയാണ് തന്യ വീഡിയോ ചെയ്തിരിക്കുന്നത്. ‘‘ഇന്ത്യയിലെ ആളുകള്‍ വളരെ നല്ലവരാണ്...’’ എന്നും തന്യ വീഡിയോയില്‍ പറയുന്നുണ്ട്.
‘‘യുഎസിൽ ജനിച്ചു വളർന്ന ഇന്ത്യൻ സ്ത്രീയായ തന്യ സംഗാനി, ഗുജറാത്തിലെ മധുഭൻ റിസോർട്ട് & സ്പായിലെ താമസത്തിൽ നിന്നുള്ള ഒരു വികാരഭരിതമായ അനുഭവം ഒരു ഹൃദയംഗമമായ ഇൻസ്റ്റാഗ്രാം റീലിൽ പങ്കുവെക്കുന്നു. അവര്‍ക്ക് അസുഖം വന്നപ്പോൾ, ജീവനക്കാർ അവൾക്ക് വേണ്ടി വ്യക്തിപരമായി മരുന്ന് ക്രമീകരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി, അത് ഒരു മാലാഖയുടെ പ്രവൃത്തിയാണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. നാട്ടിലെ തന്റെ അനുഭവങ്ങളിൽ നിന്നുള്ള വൈരുദ്ധ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇന്ത്യക്കാരോട് നേരിട്ട ഓൺലൈൻ വംശീയതയുടെ വളർന്നുവരുന്ന തരംഗത്തെക്കുറിച്ച് തന്യ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നു, തന്റെ സന്ദർശന വേളയിൽ താൻ നേരിട്ട അനുകമ്പയും മനുഷ്യത്വവും അവര്‍ എടുത്തു പറയുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
നിമിഷനേരം കൊണ്ട് വൈറലായ പോസ്റ്റിന് അനേകം പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച്‌ തന്നെയാണ് അധികം പേരും പോസ്റ്റിന്റെ കമന്റുകളില്‍ കുറിച്ചിരിക്കുന്നത്.

Ads by Google
Monday 22 Dec 2025 09.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW