Wednesday, March 11, 2026 Last Updated 27 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.06 AM

ദക്ഷിണാഫ്രിക്കയില്‍ വെടിവയ്‌പ്പ്‌: 9 മരണം, 10 പേര്‍ക്കു പരുക്ക്‌

ജോഹന്നാസ്‌ബര്‍ഗ്‌: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബര്‍ഗ്‌ നഗരത്തിനു സമീപം നടന്ന വെടിവയ്‌പ്പില്‍ ഒന്‍പതു മരണം. 10 പേര്‍ക്ക്‌ പരുക്കേറ്റു.
ബെക്കേഴ്‌സ്‌ഡാല്‍ ടൗണ്‍ഷിപ്പിലാണു വെടിവയ്‌പ്പ്‌ നടന്നത്‌. പോലീസ്‌ പറയുന്നതനുസരിച്ച്‌, വെളുത്ത കോമ്പിയിലും സില്‍വര്‍ സെഡാനിലുമെത്തിയ അക്രമികള്‍ മദ്യശാലയില്‍വച്ച്‌ സന്ദര്‍ശകര്‍ക്ക്‌ നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ സംഭവസ്‌ഥലത്ത്‌ നിന്ന്‌ ഓടി രക്ഷപ്പെടുന്നതിനിടെ വിവേചനരഹിതമായി വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ മാസം ആദ്യം പ്രിട്ടോറിയയിലും കൂട്ടവെടിവയ്‌പ്പ്‌ നടന്നിരുന്നു. അന്ന്‌ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Ads by Google
Monday 22 Dec 2025 09.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW