Wednesday, March 11, 2026 Last Updated 25 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.06 AM

ബംഗ്ലാദേശ്‌ കലാപം: ബി.എന്‍.പി. നേതാവിന്റെ മകളെ ചുട്ടുകൊന്നു

uploads/news/2025/12/817221/3.jpg

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി നേതാവ്‌ ഷെരീഫ്‌ ഉസ്‌മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ കലാപം തടയാനാകാതെ ഇടക്കാല ഭരണകൂടം.
പ്രതിപക്ഷമായ ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാര്‍ട്ടി (ബി.എന്‍.പി.) നേതാവ്‌ ബേലാല്‍ ഹുസൈന്റെ വീടിനു ജനക്കൂട്ടം തീയിട്ടു. അദ്ദേഹത്തിന്റെ ഏഴ്‌ വയസുള്ള മകള്‍ ഐഷ അക്‌തര്‍ കൊല്ലപ്പെട്ടു. ബേലാല്‍ ഹുസൈനും അദ്ദേഹത്തിന്റെ പെണ്‍മക്കളായ സല്‍മ അക്‌തര്‍(16), സമിയ അക്‌തര്‍(14) എന്നിവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
അവരെ ധാക്ക മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ബേണ്‍ യൂണിറ്റിലേക്ക്‌ മാറ്റി. ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അവരുടെ നില ഗുരുതരമായി തുടരുകയാണ്‌. ലക്ഷ്‌മിപ്പൂരിലെ ബി.എന്‍.പി. നേതാവാണു ബേലാല്‍ ഹുസൈന്‍.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ ആക്രമിക്കപ്പെട്ടത്‌. അതേസമയം, മൈമെന്‍സിങ്‌ ജില്ലയില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേരെക്കൂടി പോലീസ്‌ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലാകുന്നവരുടെ എണ്ണം 12 ആയി.

Ads by Google
Monday 22 Dec 2025 09.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW