-->
ന്യൂയോര്‍ക്ക്: വെനസ്വേലയില്‍നിന്ന് പുറപ്പെട്ട ഒരു എണ്ണക്കപ്പല്‍കൂടി യു.എസ്. പിടിച്ചെടുത്തു. ഈ മാസത്തെ രണ്ടാം തവണയാണു എണ്ണക്കപ്പല്‍ യു.എസ്. പിടികൂടുന്നത്.
വെനസ്വേലയിലേക്ക് വരുന്നതും പോകുന്നതുമായ എണ്ണക്കപ്പലുകള്‍ക്ക് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണു നടപടി. യു.എസ്. നീക്കം കടല്‍ക്കൊള്ളയാണെന്നു വെനസ്വേല പ്രതികരിച്ചു. ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതിയിലും മറ്റ് രാജ്യാന്തര ഏജന്‍സികളിലും പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.